ചായക്കൊപ്പം റസ്ക് വേണമെന്ന് നിർബന്ധമുള്ളവരാണോ? എങ്കിൽ റസ്ക് ഉണ്ടാക്കുന്ന വിഡിയോ ഒന്ന് കണ്ടുനോക്കൂ..
വൈകുന്നേരം ചായയ്ക്കൊപ്പം, റസ്ക്! അതൊരു വികാരമാണ്. മലയാളികൾക്ക് പ്രത്യേകിച്ച് റസ്ക് ഒരു പ്രിയ വിഭവം തന്നെയാണ്. എന്നാൽ, എങ്ങനെയാണു ഈ നാലുമണി പലഹാരം ഉണ്ടാക്കുന്നതെന്ന് അറിയാമോ? ഒട്ടേറെ ഘട്ടങ്ങളിലൂടെയാണ് റസ്ക് അതിന്റെ അവസാന രൂപത്തിലേക്ക് എത്തുന്നത്. കാലങ്ങളായി റസ്ക് നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നവരുണ്ട്. എന്നാൽ, പേരെടുത്ത കമ്പനികളിൽ നിന്നും മികച്ച പാക്കിങ്ങുള്ള റസ്ക് മാത്രം വാങ്ങി ഉപയോഗിക്കുന്നവരല്ല, നമ്മൾ. റസ്ക് തൂക്കി വാങ്ങാറുണ്ട്. അങ്ങനെ ലഭിക്കുന്ന റസ്കുകൾ എത്രത്തോളം ഭക്ഷ്യ യോഗ്യമാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇല്ലെന്നായിരിക്കും ഉത്തരം. സത്യത്തിൽ, പല ഇടങ്ങളിലും വേണ്ട മാനദണ്ഡങ്ങൾ പാലിക്കാതെ തീർത്തും വൃത്തിഹീനമായ ഇടങ്ങളിലാണ് റസ്ക് ഉണ്ടാക്കുന്നത്. (rusk biscuits being made in factory video)
If this is true, I dread having a toast again! 🙄 #Food #hygiene pic.twitter.com/VXP9dkFp8A
— Ananth Rupanagudi (@Ananth_IRAS) November 20, 2023
ഇന്ത്യൻ റെയിൽവേ ഓഫീസർ അനന്ത് രൂപനഗുഡി എക്സിൽ പങ്കുവെച്ച ഒരു വിഡിയോ വൈറലായിരിക്കുകയാണ്. റസ്ക് ബിസ്ക്കറ്റ് ഉണ്ടാക്കുന്ന വൃത്തിഹീനമായ സാഹചര്യങ്ങളിലേക്ക് വെളിച്ചം വീശുന്ന വിഡിയോയാണിത്. വിഡിയോയിൽ തൊഴിലാളികൾ മാവ് കലക്കുന്നതും എണ്ണ ചേർക്കുന്നതും കുഴയ്ക്കുന്നതും കാണാം. കയ്യുറകൾ പോലുള്ള സംരക്ഷണ മാർഗങ്ങളൊന്നുമില്ലാതെ കുഴയ്ക്കുന്നത് മുതൽ ഇളക്കുന്നതിനിടയിൽ ഒരാൾ ബീഡി വലിക്കുന്നത് കാണുകയും ചെയ്യുന്നു.
Read also: രോഗപ്രതിരോധ ശേഷി ദുർബലമാണോ? ലക്ഷണങ്ങൾ തിരിച്ചറിയാം..
ചുട്ടുപഴുത്ത റൊട്ടി ബിസ്ക്കറ്റ് ഉണ്ടാക്കാൻ അടുപ്പിൽ വയ്ക്കുന്നതോടെയാണ് വിഡിയോ അവസാനിക്കുന്നത്. ദൃശ്യങ്ങൾ ഉൽപ്പാദന പ്രക്രിയയിലെ ശുചിത്വ നിലവാരത്തെക്കുറിച്ച് കാഴ്ചക്കാർക്കിടയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ‘ഇത് ശരിയാണെങ്കിൽ, വീണ്ടും ഒരു ടോസ്റ്റ് കഴിക്കാൻ ഞാൻ ഭയപ്പെടുന്നു!’ എന്ന അടിക്കുറിപ്പിനൊപ്പമാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
Story highlights- rusk biscuits being made in factory video