‘വിദ്വേഷവും അക്രമവും ഭീകരതയും കാണുമ്പോൾ എന്റെ ഹൃദയം തകരുന്നു, ഞാൻ രോഗിയായിക്കൊണ്ടിരിക്കുന്നു’- സെലീന ഗോമസ്

November 2, 2023

‘ലോകത്ത് നടക്കുന്ന ഭീകരത, വിദ്വേഷം, അക്രമം’ എന്നിവ കാരണം സോഷ്യൽ മീഡിയയിൽ നിന്ന് താൻ ഇടവേള എടുക്കുകയാണെന്ന് സെലീന ഗോമസ്. ഇക്കാര്യം ഔദ്യോഗികമായി തന്റെ 430 ദശലക്ഷം ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിനെ അറിയിച്ചിരിക്കുകയാണ് താരം. ഇസ്രായേൽ-ഹമാസ് യുദ്ധത്തെ നേരിട്ട് പരാമർശിച്ചിട്ടില്ലെങ്കിലും ഇതൊക്കെയാണ് സെലീന ഇടവേളയെടുക്കാനുള്ള കാരണം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.(Selena Gomez Takes Social Media Break)

31 കാരിയായ ഗായിക തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ സോഷ്യൽ മീഡിയയിൽ നിന്ന് പിന്മാറേണ്ടി വന്നതായി വെളിപ്പെടുത്തി, “കാരണം ലോകത്ത് നടക്കുന്ന എല്ലാ ഭീകരതയും വിദ്വേഷവും അക്രമവും കാണുമ്പോൾ എന്റെ ഹൃദയം തകർന്നു,” സെലീന കുറിക്കുന്നു.

‘ആളുകൾ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നത് അല്ലെങ്കിൽ ഏതെങ്കിലും ഒരു വിഭാഗത്തോടുള്ള വിദ്വേഷം ഭയാനകമാണ്,’,- ‘എല്ലാ ആളുകളും പ്രത്യേകിച്ച് കുട്ടികൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അക്രമം തടയേണ്ടതുണ്ടെന്നും സെലീന ഗോമസ് പറയുന്നു.

Read also: സുരഭിക്കും സുഹാസിനിക്കും ഒപ്പം ഇനി ജനപ്രിയ നടൻ ജനാർദ്ദനനും; ‘സുസു’ ഇനി വേറെ ലെവൽ!

‘നിരപരാധികൾ ഉപദ്രവിക്കപ്പെടുമ്പോൾ എനിക്ക് സഹിക്കാൻ കഴിയില്ല. അതാണ് എന്നെ രോഗിയാക്കുന്നത്. എനിക്ക് ലോകത്തെ മാറ്റാൻ കഴിഞ്ഞെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ ഇനി ഞാൻ ഒന്നും പോസ്റ്റ് ചെയ്യില്ല’- താരം തന്റെ സന്ദേശത്തിൽ ഒപ്പുവെച്ച് അറിയിക്കുന്നു.

Story highlights- Selena Gomez Takes Social Media Break