ടെലിവിഷൻ സീരിയൽ താരം ഡോ. പ്രിയ അന്തരിച്ചു

November 1, 2023
Serial actress Dr. Priya passes away

മലയാള സീരിയൽ താരം ഡോ.പ്രിയ അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്നലെയായിരുന്നു അന്ത്യം. 35 വയസായിരുന്നു. എട്ട് മാസം ഗർഭിണിയായിരുന്നു താരം. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലാതിരുന്ന പ്രിയ പതിവ് പരിശോധനയ്ക്കായി ആശുപത്രിയിൽ പോയതായിരുന്നു ഇന്നലെ. അവിടെ വച്ച് പൊടുന്നനെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. കുഞ്ഞ് അത്യാഹിത വിഭാഗത്തിലാണ്. ( Serial actress Dr. Priya passes away )

മരണ വിവരം പങ്കുവെച്ചുകൊണ്ട് നടൻ കിഷോർ സത്യ ഫെയ്സ്ബുക്കിൽ പോസ്റ്റ് പങ്കിട്ടിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ്:

മലയാള ടെലിവിഷൻ മേഖലയിൽ നൊമ്പരപെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം കൂടി… Dr. പ്രിയ ഇന്നലെ ഹൃദയ സ്തംഭനം മൂലം മരിച്ചു. 8 മാസം ഗർഭിണി ആയിരുന്നു. കുഞ്ഞ് ICU വിലാണ്. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു. ഇന്നലെ പതിവ് പരിശോധനകൾക്ക് ആശുപത്രിയിൽ പോയതാണ്. അവിടെവച്ച് പെട്ടന്ന് cardiac arrest, ഉണ്ടാവുകയായിരുന്നു.ഏക മകളുടെ മരണം ഉൾകൊള്ളാനാവാതെ വിതുമ്പുന്ന അമ്മ. 6 മാസമായി എങ്ങും പോകാതെ പ്രിയയോടൊപ്പം സ്നേഹ കൂട്ടാളിയായി നന്ന ഭർത്താവിന്റെ വേദന…

Read also: ഗർബ കളിക്കിടെ ഹൃദയാഘാതമരണങ്ങൾ; സംഭവിച്ചതെങ്ങനെ, കാരണങ്ങൾ അറിയാം!


ഇന്നലെ രാത്രിയിൽ ആശുപത്രിയിൽ ചെല്ലുമ്പോൾ കാണുന്ന കാഴ്ച മനസ്സിൽ സങ്കട മഴയായി.എന്ത് പറഞ്ഞ് അവരെ അശ്വസിപ്പിക്കും….
വിശ്വാസികളായ ആ സാധു മനസുകളോട് എന്തിന് ദൈവം ഈ ക്രൂരത കാട്ടി…
മനസ് ചോദ്യങ്ങൾ ആവർത്തിച്ചുകൊണ്ടേയിരുന്നു….
ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ…
രഞ്ജുഷയുടെ മരണ വാർത്തയുടെ ഞെട്ടൽ മാറും മുൻപ് അടുത്ത ഒന്നുകൂടി….
35 വയസ് മാത്രമുള്ള ഒരാൾ ഈ ലോകത്തുനിന്ന് പോകുമ്പോൾ ആദരാജ്ഞലികൾ എന്ന് പറയാൻ മനസ് അനുവദിക്കുന്നില്ല….
ഈ തകർച്ചയിൽ നിന്നും പ്രിയയുടെ ഭർത്താവിനെയും അമ്മയെയും എങ്ങനെ കരകയറ്റും…
അറിയില്ല….
അവരുടെ മനസുകൾക്ക് അതിനുള്ള ശക്തിയുണ്ടാവട്ടെ….

Story Highlights: Serial actress Dr. Priya passes away