6,000 കോടി ആസ്തി; ഏറ്റവും സമ്പന്നനായ ഇന്ത്യന്‍ നടനായി കിങ് ഖാന്‍

November 23, 2023
Shah Rukh Khan becomes the richest Indian actor of 2023

2014-ല്‍ ലോകത്തിലെ ഏറ്റവും ധനികനായ രണ്ടാമത്തെ കലാകാരന്‍ എന്ന നേട്ടം സ്വ്ന്തമാക്കിയ താരമാണ് ഷാരൂഖ് ഖാന്‍. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അദ്ദേഹം ബോക്സോഫീസില്‍ കാര്യമായ ചലനങ്ങളുണ്ടാക്കാനായിരുന്നില്ല. ഈ വര്‍ഷം റിലീസായ പഠാന്‍, ജവാന്‍ എന്നി ചിത്രത്തിലൂടെ അദ്ദേഹം ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. രണ്ട് ചിത്രങ്ങളുടെയും ഇന്ത്യയിലെ കളക്ഷന്‍ 1000 കോടിക്ക് മുകളിലാണ്, ഇത് ഏതൊരു താരത്തിന്റെയും അപൂര്‍വ നേട്ടമാണ്. ( Shah Rukh Khan becomes the richest Indian actor of 2023 )

ആഗോള ബോക്സോഫിസ് റെക്കോഡ് തകര്‍ത്തെറിഞ്ഞ് താരത്തിന്റെ ഞെട്ടിപ്പിക്കുന്ന തിരിച്ചുവരവിന്റെ ഫലമായി ഇന്ത്യയിലെ ധനികനായി മാറിയിരിക്കുകയാണ് ബോളിവുഡിന്റെ കിങ് ഖാന്‍. സിയാസത്ത പുറത്തുവിട്ടത് പട്ടികയില്‍ 6,0000 കോടിയിലധികമാണ് താരത്തിന്റെ ആസ്തി. ഹൃത്വിക് റോഷന്‍, അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍, ആമിര്‍ ഖാന്‍ തുടങ്ങിയവരാണ് പട്ടികയിലെ രണ്ട് മുതലുള്ള സ്ഥാനങ്ങളില്‍ വരുന്നത്.

ആരാധകര്‍ സ്‌നേഹപൂര്‍വം കിങ് ഖാന്‍ എന്ന പേരിലാണ് ഷാരൂഖ് ഖാനെ വിളിക്കുന്നത്. അതിനൊരു കാരണവുമുണ്ട്. തന്റെ വസതിയിലെത്തുന്ന ആരാധകരെ അഭിവാദ്യം ചെയ്യുന്ന പതിവ് വര്‍ഷങ്ങളായി താരം തുടര്‍ന്ന് പോരുന്നു. സാമ്പത്തിക തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മന്നത്തിന് മുന്നിലെത്തുന്നവര്‍ക്ക് ഫ്‌ളൈയിങ് കിസ് നല്‍കിയും, അഭിവാദ്യം ചെയ്തും, സെല്‍ഫി എടുത്തുമാണ് താരം ആരാധകരോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നത്.

Read Also: ഏഴാം ക്ലാസിൽ തോറ്റു, വെയിറ്ററായി ജോലി ചെയ്തു; തോൽ‌വിയിൽ നിന്ന് ഉയർച്ചയുടെ പടവുകൾ കയറിയ നടൻ!

‘ഡങ്കി’യാണ് ഷാരൂഖിന്റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ഈ വര്‍ഷം ഡിസംബറില്‍ ‘ഡങ്കി’ തിയേറ്ററുകളിലെത്തും. രാജ്കുമാര്‍ ഹിറാനി ആണ് സിനിമയുടെ സംവിധാനം നിര്‍വഹിച്ചിട്ടുള്ളത്. ഷാരൂഖും രാജ്കുമാര്‍ ഹിറാനിയും ആദ്യമായാണ് ഒന്നിച്ചെത്തുന്നത്. തപ്സി പന്നുവാണ് ചിത്രത്തില്‍ നായിക്. തപ്സി പന്നുവും ഷാരൂഖും ഒന്നിക്കുന്ന ആദ്യ ചിത്രവും കൂടിയാണിത്.

Story Highlights: Shah Rukh Khan becomes the richest Indian actor of 2023