എവിടെ നോക്കിയാലും സോക്കറ്റുകൾ; അമ്പരപ്പിച്ച് ഒരു വീട്
ലോക്ക് ഡൗൺ കാലത്ത് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തിയതോടെ ഏറ്റവുമധികം ആളുകളെ ബുദ്ധിമുട്ടിലാക്കിയത് സൗകര്യത്തിന് ഇരുന്നു ജോലി ചെയ്യാൻ സാധിക്കാത്തതാണ്. അനുയോജ്യമായ സ്ഥലത്ത് പ്രധാനമായും സോക്കറ്റുകൾ ഉണ്ടായിരിക്കില്ല എന്നതാണ് യാഥാർഥ്യം. കാരണം ഓഫീസുകളിലെന്നതുപോലെ വീടുകളിൽ ധാരാളം സോക്കറ്റുകൾ ഉണ്ടാകാറില്ല. എന്നാൽ, ലണ്ടനിലെ കാഴ്ച്ചയിൽ സാധാരണമെന്ന് തോന്നുന്ന ഒരു വീട്ടിൽ എങ്ങോട്ട് തിരിഞ്ഞാലും സോക്കറ്റുകളാണ്.
ഈ വീട്ടിൽ മുഴുവനും 320 പ്ലഗ്ഗ് സോക്കറ്റുകൾ ഉണ്ട്. ഒരു സാധാരണ ഓഫീസിൽ പോലും അത്രയധികം സോക്കറ്റുകളുടെ ആവശ്യമില്ല. അപ്പോഴാണ് കിടപ്പുമുറി മുതൽ ടോയ്ലെറ്റിൽ വരെ നിറയെ സോക്കറ്റുകളുമായി ഒരു വീട്.ഒരു വലിയ മനോഹരമായ അടുക്കള, ധാരാളം വെളിച്ചം കടത്തിവിടുന്ന ജനാലകൾ അടങ്ങിയ വലിയ വീടിനെ വേറിട്ട് നിർത്തുന്നത് ഈ സോക്കറ്റുകളാണ്.
Read also: കടക്കണിയില്പെട്ട ആര്യയ്ക്കും കുടുംബത്തിനും താങ്ങായി ഫ്ളവേഴ്സ് ; ഒപ്പം നിങ്ങളും
ഇംഗ്ലീഷ് തിരക്കഥാകൃത്ത് ടോബി ഡേവിസ് ഈ വീടിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പങ്കുവച്ചതോടെയാണ് ഈ സോക്കറ്റ് വീട് വാർത്തകളിൽ നിറഞ്ഞത്. അഞ്ചു മുറികളുള്ള ഈ വീടിനെക്കുറിച്ച് പിന്നീട് നിരവധി അഭ്യൂഹങ്ങൾ വന്നെങ്കിലും എന്തിനാണ് ഇത്രയധികം സോക്കറ്റുകൾ എന്നതിന് കൃത്യമായ ഉത്തരമൊന്നും ലഭിച്ചിട്ടില്ല. അതേസമയം, ഇതൊരു ഇലക്ട്രിക്കൽ ട്രെയിനിംഗ് സെന്ററായിരുന്നിരിക്കാം എന്നൊക്കെ രസകരമായ കമന്റുകളും വീടിനെക്കുറിച്ച് ലഭിക്കുന്നുണ്ട്.
Story highlights- socket home in london