പുൽച്ചാടിയുടെ ആകൃതിയിൽ ട്രെയിൻ കാരിയേജ് കൊണ്ടൊരു ഹോട്ടൽ- കൗതുക കാഴ്ച
ഉപേക്ഷിക്കപ്പെട്ട വസ്തുക്കള്കൊണ്ട് വിസ്മയങ്ങൾ തീർക്കുന്നത് മനുഷ്യസഹജമായ ഒരു വാസനയാണ്. വേസ്റ്റ് പേപ്പറിൽ പോലും കരവിരുത് തീർക്കുന്ന ആളുകൾ നമുക്കിടയിലുണ്ട്. ഇപ്പോഴിതാ, അത്തരത്തിൽ ഒരു ഹോട്ടൽ ശ്രദ്ധേയമാകുകയാണ്. ദക്ഷിണ കൊറിയയിലെ ജിയോങ്‌സിയോണിലെ ഔറാജി റെയിൽ ബൈക്ക് റൂട്ടിലുള്ള ഗുജിയോൾ-റി ട്രെയിൻ സ്റ്റേഷന് സമീപമുള്ള ദി ഗ്രാസ്‌ഷോപ്പേഴ്‌സ് ഡ്രീം വ്യത്യസ്തമായ ഒരു കഫേയാണ്. രണ്ട് ട്രെയിൻ കാരിയേജുകൾ ആകർഷകമായ രീതിയിൽ പുൽച്ചാടിയുടെ രൂപത്തിൽ ഒരു ഘടനയാക്കി മാറ്റിയിരിക്കുന്നു.(South Korean cafe made of train carriages)
ഈ ഹോട്ടലിനായി രണ്ട് പഴയ ട്രെയിൻ കാരിയേജ് പുനർനിർമ്മിക്കുകയും രണ്ട് പച്ച പുൽച്ചാടികളുടെ ഘടന രൂപപ്പെടുത്തുകയും ചെയ്തിരിക്കുന്നു. വിചിത്രമായ ഈ ഘടനയ്ക്ക് ഒരു കലാപരമായ സ്പർശം കിയിരിക്കുന്നു. പകൽ കഴിഞ്ഞ് രാത്രിയിലേക്ക് തിരിയുമ്പോൾ, കെട്ടിടത്തിന്റെ താഴെ നിന്ന് ലൈറ്റുകൾ പ്രദർശിപ്പിച്ചുകൊണ്ട് കഫേ സജീവമാകുന്നു. ഇത് വഴിയാത്രക്കാർക്ക് കൃത്യമായി തന്നെ പുൽച്ചാടിയെ അടിസ്ഥാനമാക്കിയുള്ള ഘടനകളുടെ ആകർഷകമായ കാഴ്ച നൽകുന്നു.
സമൂഹമാധ്യമങ്ങളിൽ ഈ കഫെ ശ്രദ്ധേയമായിരിക്കുകയാണ്. ഒരു ഉപയോക്താവ് ഇതിനെ ഏറ്റവും ക്രിയാത്മകമായ കാര്യമാണെന്ന് വിശേഷിപ്പിച്ചു. സാധാരണ വസ്തുക്കളെ ആകർഷണങ്ങളാക്കി മാറ്റാനുള്ള കഫേയുടെ കഴിവിനെ മറ്റൊരാൾ പ്രശംസിച്ചു.
Cafe in South Korea made up of two train carriages, each transformed to resemble a giant grasshopper pic.twitter.com/BlRj4svoHo
— Science girl (@gunsnrosesgirl3) November 15, 2023
Read also: 1318 വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ ഹോട്ടല്‍ ഇപ്പോഴും പ്രവര്‍ത്തനസജ്ജം!
ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒരു ഹോട്ടല്‍ സന്ദര്‍ശിക്കാത്തവര്‍ ഒരു പക്ഷെ വിരളമായിരിക്കും. ഭക്ഷണം കഴിക്കാനും താമസിക്കാനും ഒക്കെ പലരും ഹോട്ടലുകളും റിസോര്‍ട്ടുമെല്ലാം സന്ദര്‍ശിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഹോട്ടലുകള്‍ക്കും ലോകത്തില്‍ പഞ്ഞമില്ല. കൊറിയയിലും ജപ്പാനിലുമൊക്കെ ഇത്തരത്തിൽ വ്യത്യ്സ്തമായ ആശയങ്ങൾകൊണ്ട് ശ്രദ്ധനേടിയ ഹോട്ടലുകൾ നിരവധിയാണ്.
Story highlights- South Korean cafe made of train carriages