വെറുതെയിരുന്നും, ഉറങ്ങിയും, കരഞ്ഞും ശമ്പളം വാങ്ങാം- രസകരമായ ചില ജോലികൾ
ജോലി എന്ന് പറയുമ്പോൾ എന്തെല്ലാം ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കുന്നതാണ്. എന്ത് തന്നെ ആയാലും അൽപം ടെൻഷനും, സമ്മർദ്ദവും ഇല്ലാതെയിരിക്കില്ല. എന്തെങ്കിലും ചെയ്യുന്നതിനെയാണല്ലോ ജോലി എന്ന് പറയുന്നത് തന്നെ. എന്നാൽ അങ്ങനെയല്ലാത്ത ചില രസകരമായ ജോലികൾ ഉണ്ട്.
അതായത് വെറുതെയിരിക്കുന്നതും, ഉറങ്ങുന്നതും,കരയുന്നതും പൂച്ചയെ ലാളിക്കുന്നതുമെല്ലാം ജോലികളാണ്. ശമ്പളവുമുണ്ട്. കൂട്ടത്തിൽ ഏറ്റവും രസകരമായത് വെറുതെയിരിക്കുന്ന ജോലിയാണ്. സ്വീഡനിലെ ഗോഥെൻബെർഗിലുള്ള ഒരു റെയിൽവേ സ്റ്റേഷനിലാണ് ഈ ‘ജോലിയില്ലാത്ത ജോലി’.
രാവിലെ പഞ്ച് ചെയ്ത് സ്റ്റേഷനിൽ പ്രവേശിച്ചാൽ ഡ്യൂട്ടി സമയം കഴിയും വരെ അവിടെ നിങ്ങൾക്ക് എന്തും ചെയ്യാം. അതായത് ആ ജോലിക്കായി ചെയ്യാൻ പ്രത്യേകിച്ച് ഒന്നും ഇല്ല. നിങ്ങൾക്ക് സിനിമകൾ കാണാം, ഉറങ്ങാം, അങ്ങനെ എന്തും ചെയ്യാം. നിലവിൽ ഈ സ്റ്റേഷൻ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതേയുള്ളു. 2025 വരെ ഈ ജോലിക്കായി കാത്തിരിക്കണം.എങ്കിലും ഉദ്യോഗാർത്ഥികളെ ക്ഷണിച്ച് പരസ്യം പുറത്തുവന്നു. മാസം 2300 രൂപയാണ് ശമ്പളം. അതായത് 1.59 ലക്ഷം രൂപ. സ്വീഡൻ ഗവണ്മെന്റിന്റെ ഒരു ആർട്ട് പ്രൊജക്റ്റാണ് ഇത്. വാർഷിക ലീവും അനുകൂല്യങ്ങളുമെല്ലാം ലഭ്യവുമാണ്.
ഹോട്ടൽ മുറികളിൽ നന്നായി പുതച്ചുമൂടിയുറങ്ങുക എന്നതാണ് അടുത്ത ജോലി. പ്രൊഫഷണൽ സ്ലീപ്പർ എന്ന തസ്തിക പോലും ഇപ്പോൾ നിലവിലുണ്ട്. ഇവർ ചെയ്യേണ്ടത് വൻകിട ഹോട്ടലുകളിലെ മുറികളിൽ ഉറക്കം എത്രത്തോളം സുഖപ്രദമാണ് എന്ന് റിവ്യൂ ചെയ്യണം. വിദേശ രാജ്യങ്ങളിൽ ഈ ജോലിക്കായി ആളുകളെ എടുക്കുന്നുമുണ്ട്. ആകർഷണീയമായ ശമ്പളവും ലഭിക്കും.
പൂച്ചകളെ വളരെ ഇഷ്ടമുള്ളവരുണ്ട്. മറ്റു ജോലികളൊന്നും ഇഷ്ടമില്ലെങ്കിൽ പൂച്ചകളെ നോക്കിയാലും ശമ്പളം ലഭിക്കും.’ക്യാറ്റ് കഫേ’എന്ന സ്ഥലത്ത് ധാരാളം പൂച്ചകൾ ഉണ്ടാകും. അവയെ ലാളിക്കുകയും, പരിപാലിക്കുകയും ചെയ്യുന്നതാണ് ഒരു ജോലി.
ഇതുപോലെ രസകരമായ, വെറുതെ മാനിക്വീൻ പോലെ നിൽക്കുന്നതിനും മരണ വീടുകളിൽ കരയാൻ പോകുന്നതിനും ശമ്പളം ലഭിക്കുന്ന ജോലികൾ ഉണ്ട്.
Story highlights-strange jobs around the world