“അമ്മയുടെ സമീപം തല ചായ്ച്ച് കിടന്നു”; താൻ കാരണം മരണപ്പെട്ട യുവാവിന്റെ വീട് സന്ദർശിച്ച് നായ!

November 25, 2023

അടുത്തിടെ കർണാടകയിലെ ദാവൻഗരെയിൽ തെരുവ് നായയുമായി കൂട്ടിയിടി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ 21 വയസ്സുകാരന് ജീവൻ നഷ്ടപ്പെട്ടു. എന്നാൽ പിന്നീട് നടന്നത് കഥകളെ വെല്ലുന്ന അവിശ്വസനീയമായ സംഭവങ്ങളാണ്. (Stray dog that led to the death of a man pays him a visit)

നവംബർ 16 ന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റാണ് ടിപ്പേഷ് മരിച്ചത്. കുറച്ച് ദിവസങ്ങൾക്ക് ശേഷം ടിപ്പേഷ് രക്ഷിക്കാൻ ശ്രമിച്ച നായ അയാളുടെ വീട്ടിൽ പ്രത്യക്ഷപ്പെട്ടു. മകന്റെ മരണത്തിൽ ദുഃഖം പ്രകടിപ്പിക്കുന്ന പോലെ അത് ടിപ്പേഷിൻറെ അമ്മയെ സമീപിച്ച് അവരുടെ കൈയിൽ തല ചായ്ച്ച് കിടന്നു.

Read also: ‘മുത്തശ്ശിയുടെ കുട്ടി മിടുക്കനാ’; ഹൃദയങ്ങൾ കവർന്ന് വൃദ്ധയുടെയും നായയുടെയും വിഡിയോ!

ശവസംസ്കാരത്തിന് ശേഷം നായ തങ്ങളുടെ വീടിനടുത്തേക്ക് വരാൻ ശ്രമിച്ചെന്നും പക്ഷേ പ്രദേശത്തെ മറ്റ് നായ്ക്കൾ അതിനെ ചെറുത്തെന്നും ടിപ്പേഷിൻറെ അമ്മ യശോദാമ്മ പറയുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം അത് വീട്ടിൽ പ്രവേശിച്ച് അവരുടെ കൈയിൽ തല ചായ്ച്ചു കിടന്നു. നായ ടിപ്പേഷിന്റെ വിയോഗത്തിൽ സങ്കടം അറിയിക്കാൻ ശ്രമിക്കുന്നത് പോലെയാണ് അവർക്ക് തോന്നിയത്. ഇപ്പോൾ നായ തങ്ങൾക്കൊപ്പമാണ് താമസിക്കുന്നതെന്നും യശോദാമ്മ പറയുന്നു.

എട്ടുകിലോമീറ്ററോളം നടന്നാണ് നായ വീട്ടിലെത്തിയത്. ടിപ്പേഷിന്റെ മൃതദേഹം കയറ്റിയ വാഹനത്തെയും അത് പിന്തുടർന്നിരുന്നു. നായയോട് ദേഷ്യമില്ലെന്നും നടന്നത് ഒരപകടമായിരുന്നെന്നും നിർഭാഗ്യവശാൽ തനിക്ക് സഹോദരനെ നഷ്ടപ്പെട്ടെന്നും പറയുന്നു ടിപ്പേഷിന്റെ സഹോദരി.

Story highlights: Stray dog that led to the death of a man pays him a visit