‘പഠനമൊരു ചൂരലും മാഷുമല്ല ഒരു ചോക്കു കഷണവും ബോർഡുമല്ല’; വൈറലായി സുജിത്ത് മാഷും കുട്ട്യോളും

November 11, 2023

അധ്യാപനം മഹത്തരമായ പ്രവൃത്തിയാണ്. വിദ്യയുടെ ലോകത്തേക്ക് കുരുന്നുകളെ കൈപിടിച്ചുയർത്തുന്നത് അധ്യാപകരാണ്. പഠനവും ചൂരലും ശിക്ഷയും മാത്രമല്ല അധ്യാപനമെന്ന് തെളിയിക്കുകയാണ് അധ്യാപകൻ സുജിത്ത്. വിദ്യാർഥികൾക്കൊപ്പമുള്ള സുജിത്തിന്റെ ഹൃദ്യമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. ( Sujith Teacher and Students Viral Video)

കാസർഗോഡ് ഉദിനൂർ സെൻട്രൽ എ.യു.പി. സ്കൂളിലെ അധ്യാപകൻ സുജിത്ത് കൊടക്കാടിന്റെ വിദ്യാർഥികൾക്കൊപ്പമുള്ള രസകരമായ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അടക്കമുള്ളവർ വിഡിയോ പങ്കുവച്ചു.

Read also:‘ആറ് മാസം മുന്‍പ് നഷ്ടപെട്ട ആഭരണം മാലിന്യത്തിൽ, തിരികെ ഏൽപ്പിച്ച് ഹരിത കർമ്മ സേനാംഗം”; അഭിനന്ദവുമായി മന്ത്രി എംബി രാജേഷ്

‘ചൂരലും ശിക്ഷയുമാണ് അധ്യാപനത്തിന്റെ പ്രധാന ഭാഗമെന്ന സങ്കല്‍പം കാലഹരണപ്പെട്ടതാണ്. കാസർഗോഡ് ജില്ലയിലെ ഉദിനൂർ സെൻട്രൽ എ.യു.പി സ്കൂളിലെ സുജിത്ത് മാഷും കുട്ട്യോളും’– എന്ന കുറിപ്പോടെയാണ് മന്ത്രി വി. ശിവൻകുട്ടി വിഡിയോ പങ്കുവച്ചത്.

‘പഠനമൊരു ചൂരലും മാഷുമല്ല. ഒരു ചോക്കു കഷണവും ബോർഡുമല്ല. ന്റെ കുഞ്ഞള്’– എന്ന കുറിപ്പോടെ സമൂഹമാധ്യമ കൂട്ടായ്മയായ വേൾഡ് മലയാളി സർക്കിളിൽ സുജിത്ത് തന്നെയാണ് വിഡിയോ പങ്കുവച്ചത്. ഉത്തരക്കടലാസ് നോക്കുന്ന അധ്യാപകനും അദ്ദേഹത്തിന്റെ തോളികയ്യിട്ട് സൗഹൃദം പങ്കുവയ്ക്കുന്ന കുട്ടികളുമാണ് വിഡിയോയിലുള്ളത്.

Story Highlights: Sujith Teacher and Students Viral Video