തമിഴ് താരം ജൂനിയർ ബാലയ്യ അന്തരിച്ചു

November 2, 2023
tamil actor junior balaiah passes away

തമിഴ് താരം ജൂനിയർ ബാലയ്യ അന്തരിച്ചു. 70 വയസായിരുന്നു. ശ്വാസതടസം ഉണ്ടായതിനെ തുടർന്ന് ഇന്ന് രാവിലെ ചെന്നൈയിലെ വലസരവക്കത്തെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ( tamil actor junior balaiah passes away )

രഘു ബാലയ്യ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. 1975 ൽ മേൽനാട്ട് മരുമകൾ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്ത് എത്തിയ ജൂനിയർ ബാലയ്യ, പിന്നീട് കരഗാട്ടക്കാരൻ, സുന്ദര കാണ്ഠം, വിന്നർ, സട്ടൈ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

Read also: “മുംബൈയുടെ തെരുവുകളിൽ പഴമയുടെ ഈ ഓട്ടം ഇനിയില്ല”; ഹൃദയസ്പർശിയായ വിടപറച്ചിൽ നൽകി ആനന്ദ് മഹീന്ദ്ര

ഇതിന് പുറണെ ചിത്തി, വാഴ്‌കൈ, ചിന്ന പാപ്പ പെരിയ പാപ്പ എന്നീ സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. അജിത്ത് കേന്ദ്ര തഥാപാത്രത്തിൽ എത്തിയ നേർകൊണ്ട പാർവയിൽ പ്രധാന വേഷമാണ് ജൂനിയർ ബാലാജി കൈകാര്യം ചെയ്തത്.

2021 ലെ ‘യെന്നങ്ക സർ ഉംഗ സട്ടം’ എന്ന ചിത്രമാണ് ബാലാജി അഭിനയിച്ച ഏറ്റവും ഒടുവിലത്തെ ചിത്രം. ജൂനിയർ ബാലാജിയുടെ സംസ്‌കാരം ഇന്ന് നടക്കും.

Story Highlights: tamil actor junior balaiah passes away