വനത്തിന് നടുവിൽ ഒരു പ്രത്യേക പോളിംഗ് സ്റ്റേഷൻ; അതും ഒരേയൊരു വോട്ടർക്ക് വേണ്ടി!

November 17, 2023

ഗുജറാത്തിലെ അപൂർവ ഏഷ്യൻ സിംഹങ്ങളുടെ ആവാസ കേന്ദ്രമായ ഗിർ വനത്തിന്റെ ഹൃദയഭാഗത്താണ് ബനേജ് എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. സിംഹങ്ങളുടെ വാസസ്ഥലം എന്നതിലുപരി ഈ ഗ്രാമത്തിന് മറ്റു ചില പ്രത്യേകതകൾ കൂടെയുണ്ട്. (The lone voter from Banej Village)

700 ദശലക്ഷത്തിലധികം വോട്ടർമാരുള്ള ഇന്ത്യയുടെ വിദൂര കോണുകളിൽ വെറും വിരലിലെണ്ണാവുന്ന വോട്ടർമാരുള്ള കുറച്ച് മണ്ഡലങ്ങളുണ്ട്. എന്നാൽ ബനേജിന് ഒരേയൊരാൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ബനേജിലെ ഏക താമസക്കാരനായ മഹന്ത് ഭരത്ദാസിനു വേണ്ടി ഗിർ വനത്തിന് നടുവിൽ ഒരു പ്രത്യേക പോളിംഗ് സ്റ്റേഷനും നിലനിന്നിരുന്നു.

Read also: ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്ഥലം; പ്രൗഢഗംഭീരമായ സുവർണ്ണ ക്ഷേത്രം!

ഗിർ വനത്തിനുള്ളിലെ ബംഗംഗേശ്വർ മഹാദേവ് ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ഭരത്ദാസ്. എല്ലാ തെരഞ്ഞെടുപ്പുകളിലും ഈ പോളിംഗ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഏക വോട്ടർ ഭരത്ദാസ് മാത്രമായിരുന്നു. മറ്റ് പോളിംഗ് സ്റ്റേഷനുകളിലെന്നപോലെ, ഒരു പ്രിസൈഡിംഗ് ഓഫീസറും രണ്ട് പോളിംഗ് ഓഫീസർമാരും ഒരു പ്യൂണും ഒരു സായുധ പോലീസുകാരനും ബനേജിലും ഡ്യൂട്ടിയിലുണ്ടാകുമായിരുന്നു. അവർ ഒരു ദിവസം മുമ്പ് അവിടെ എത്തുകയും രാത്രി താമസിക്കുകയും ചെയ്തിരുന്നു.

ദീർഘനാളത്തെ അസുഖത്തെ തുടർന്ന് 2019-ൽ ഭരത്ദാസ് മരണമടഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഒരു വോട്ടർക്ക് പോലും എങ്ങനെ പ്രാധാന്യവും ബഹുമാനവും നൽകപ്പെടുന്നു എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമായിരുന്നു ഗിർ വനത്തിൽ നിന്നുള്ള ഈ ഏക വോട്ടർ.

Story highlights: The lone voter from Banej Village