“ചൂടിൽ നിന്ന് സംരക്ഷണം നൽകും, പക്ഷെ വില കേട്ടാൽ പൊള്ളും”; ലോകത്തിലെ ഏറ്റവും വില കൂടിയ സൺഗ്ലാസിനെക്കുറിച്ച്!

November 9, 2023

നമ്മൾ സാധാരണയായി ധരിക്കുന്ന ആക്‌സസറികളിൽ ഒന്നാണ് സൺഗ്ലാസ്സ്. ഒരു തരത്തിൽ പറഞ്ഞാൽ അവ സ്റ്റാറ്റസിന്റെ ഭാഗം കൂടിയാണ്. ഒരു വ്യക്തി എത്ര സമ്പന്നനാണെന്ന് ഒരു പക്ഷെ അയാൾ തിരഞ്ഞെടുക്കുന്ന സൺഗ്ലാസ്സിനു പറയാൻ കഴിയും. (The most expensive sunglass in the world)

ഇന്ന് കണ്ണട വ്യവസായം തന്നെ വളരെ ഉന്നതിയിലാണ്. ആളുകൾക്ക് വാങ്ങാൻ കഴിയുന്ന ഏറ്റവും വിലയേറിയ സൺഗ്ലാസുകൾ തിരഞ്ഞെടുക്കുന്നത് ഇന്ന് സാധാരണമാണ്. അത് സ്വർണ്ണവും മരവും കൊണ്ട് നിർമ്മിച്ചതായാലും വജ്രങ്ങൾ കൊണ്ട് നിരത്തിയതായാലും, ഒരു ആഡംബരമായി തന്നെ തുടരുന്നു. അങ്ങനെയെങ്കിൽ ലോകത്തിലെ ഏറ്റവും വിലകൂടിയ സൺഗ്ലാസ് ഏതാണെന്ന് പരിചയപ്പെടാം.

Read also: ‘മരണം വരെ അവൻ യജമാനനായി കാത്തിരുന്നു’; ജപ്പാൻകാരുടെ പ്രിയപ്പെട്ട വളർത്തുനായയ്ക്ക് നൂറാം പിറന്നാൾ!

സ്വിസ് ആഡംബര ബ്രാൻഡായ ചോപാർഡിന് നിലവിൽ ലോകത്തിലെ ഏറ്റവും വിലയേറിയ സൺഗ്ലാസ് എന്ന പദവിയുണ്ട്. നാലുലക്ഷം ഡോളറാണ് ഇവയുടെ വില. അതായത് ഏകദേശം 3.3 കോടി രൂപയോളം വില. ഡി റിഗോ എന്ന കമ്പനിയാണ് ഈ കണ്ണടയുടെ നിർമ്മാതാക്കൾ.

51 വജ്രങ്ങൾ, 24K സ്വർണ്ണം, ലെൻസുകളുടെ വ്യത്യസ്തമായ വളവുകൾ എന്നിവയാണ് ഇതിനെ ഇത്രയും വിലയുള്ളതാക്കുന്നത്. ഇതൊക്കെയാണെങ്കിലും ഹാനികരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്നും ഇവ സംരക്ഷിക്കുന്നു. ഈ ഗ്ലാസുകൾ വളരെ അപൂർവമായതിനാൽ, അവ വാങ്ങുന്നതും വളരെ ബുദ്ധിമുട്ടാണ്. പലപ്പോഴും സ്വകാര്യ ലേലങ്ങളിൽ കൂടി മാത്രമാണ് ഇവ സ്വന്തമാക്കാൻ കഴിയുക.

Story highlights: The most expensive sunglass in the world