പിളർന്ന നിലയിൽ സൂര്യാസ്തമയം; വിസ്മയ കാഴ്‌ച
ആകാശം നിരീക്ഷിക്കുന്നത് പലതരത്തിൽ ആശ്വാസം പകരുന്ന ഒന്നാണ്. കടൽത്തീരത്ത് ഇരുന്ന് സായംസന്ധ്യ ആസ്വദിക്കുക എന്നാൽ, ആകാശത്തിന്റെ മാസ്മരിക ഭംഗി അറിയുക എന്നതാണ്. ഇപ്പോഴിതാ, ഒരു അമ്പരപ്പിക്കുന്ന കാഴ്ച സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ഫ്ലോറിഡയിലെ ഒരു സൂര്യാസ്തമയ സമയത്ത് ഒരു അതിശയകരമായ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ രൂപപ്പെട്ടിരിക്കുകയാണ്.
വിഭജിക്കപ്പെട്ട ആകാശത്തിന്റെ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ് ഇവിടെ കാണാൻ സാധിച്ചത്. എക്‌സിൽ ഒരു ഉപയോക്താവ് പങ്കിട്ട അസാധാരണ വിഡിയോയിൽ, വലതുവശത്ത് ഉജ്ജ്വലമായ ചുവപ്പും മഞ്ഞയും ഉള്ള സൂര്യാസ്തമയവും ഇടതുവശത്ത് ഇരുണ്ടതും കൂടുതൽ മേഘാവൃതവുമായ ആകാശവും കാണിക്കുന്നു.
ചക്രവാളത്തിന് താഴെ സ്ഥിതി ചെയ്യുന്ന ഒരു ഭീമാകാരമായ മേഘം നിഴൽ വീഴ്ത്തുന്നതാണ് അസ്തമയ ദൃശ്യത്തിന് ഇങ്ങനെയൊരു പിളർപ്പ് വരാൻ കാരണം. ഈ മേഘം നേരിട്ടുള്ള സൂര്യപ്രകാശത്തെ തടസ്സപ്പെടുത്തി, ഭൂമിയോട് അടുത്തുള്ള മേഘങ്ങളിൽ എത്തുന്നത് തടയുകയും രണ്ട് വ്യത്യസ്ത ആകാശ ഭൂപ്രകൃതികളുടെ മിഥ്യ സൃഷ്ടിക്കുകയും ചെയ്തു.
In Florida👀👀the sky was divided in two by a straight line🥶
— nikola 3 (@ronin19217435) November 13, 2023
NOTHING STRANGE TO SEE👌 pic.twitter.com/vNL2M2XzaU
Read also: ‘ഇവിടെ എല്ലാം സംഗീതമയം’; വേറിട്ട പഠനരീതിയുമായി മാഷും കുട്ടികളും!
ചിത്രം എക്‌സിൽ പ്രചരിച്ചപ്പോൾ രസകരമായ കമന്റുകളാണ് ലഭിക്കുന്നത്. ‘സോഫ്റ്റ്‌വെയറിലെ ഒരു തകരാർ പോലെ തോന്നുന്നു’- ഒരാൾ കുറിക്കുന്നു. കലാപരമായ കാഴ്ച കൗതുകം സൃഷ്ടിക്കുകയാണ്.
Story highlights- the sky was divided in two by a straight line