മൂക്കിൽ ബാൻഡ് എയ്ഡ്, മുഖമാകെ പരിക്ക്; വിരാട് കോലി പങ്കുവെച്ച ചിത്രത്തിന് പിന്നിൽ..

November 29, 2023

സമൂഹമാധ്യമങ്ങളിലും വലിയ ആരാധക വൃന്ദമുള്ള ക്രിക്കറ്റ് താരമാണ് വിരാട് കോലി. നിരവധി ആരാധകരുള്ള താരത്തിന് സോഷ്യൽ മീഡിയയിൽ ഫോളോവേഴ്‌സ് ഏറെയാണ്. അടുത്തിടെ ട്വിറ്ററിൽ അഞ്ച് കോടി ഫോളോവേഴ്‌സുള്ള ആദ്യ ക്രിക്കറ്റ് താരമെന്ന നേട്ടം സ്വന്തമാക്കിയിരുന്നു കോലി. അതിനാൽ തന്നെ താരത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകർ വളരെ കൗതുകത്തോടും ആവേശത്തോടുമാണ് കാത്തിരിക്കുന്നത്.

വിരാട് കോലി അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ ഒരു അമ്പരപ്പിക്കുന്ന ചിത്രത്തിലൂടെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ചിത്രത്തിൽ വിരാടിന്റെ മുഖത്ത് മുറിവേറ്റതായി കാണപ്പെട്ടു. മൂക്കിന് കുറുകെ ഒരു ബാൻഡ് എയ്ഡ് ഉണ്ടായിരുന്നു. കണ്ണുകൾ വീങ്ങിയിട്ടുമുണ്ടായിരുന്നു.

പരിക്കിന്റെ അടയാളങ്ങൾ ഉണ്ടായിരുന്നിട്ടും, പുഞ്ചിരിച്ചാണ് വിരാട് ചിത്രത്തിൽ നിൽക്കുന്നത്. ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായി, ക്രിക്കറ്റ് ഐക്കൺ എന്താണ് സൂചിപ്പിക്കുന്നതെന്ന ആകാംക്ഷ ആളുകളിൽ ജനിപ്പിച്ചു.

Read also: 17-ാം നാൾ പുറത്തേക്ക്; തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളും പുറത്തേക്ക്!

എന്നാൽ ആശങ്കയുടെ കാര്യമില്ല എന്ന് വ്യക്തമായിരിക്കുകയാണ്. പ്യൂമ ഇന്ത്യയുമായി സഹകരിച്ച് ഒരു പരസ്യത്തിന്റെ ചിത്രീകരണത്തിലായിരുന്നു കോലി. മുഖത്തെ മേക്കപ്പ്, ഒരുപക്ഷേ, ഷൂട്ടിന്റെ ഭാഗമായി ചെയ്തതായിരിക്കാം. അതേസമയം, 2024-ൽ വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർ‌സി‌ബി) ടീമിൽ തുടരുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് വിരാട് കോലിയുടെ പോസ്റ്റ് വന്നത്.

Story highlights- The truth behind Virat Kohli’s viral Insta story