17-ാം നാൾ പുറത്തേക്ക്; തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളും പുറത്തേക്ക്!

November 28, 2023

17 നാളുകൾക്ക് ശേഷം ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളും പുറത്തേക്ക്. 17 ദിവസങ്ങള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനും പരിശ്രമത്തിനും ഒടുവിലാണ് തൊഴിലാളികള്‍ പുറത്തേക്കിറങ്ങുന്നത്. 17 തൊഴിലാളികളേയും പുറത്തെത്തിച്ചിട്ടുണ്ട്. മറ്റ് തൊഴിലാളികളെ ഓരോരുത്തരെയായി തുരങ്കത്തിന് പുറത്തേക്ക് ഇറക്കിവരികയാണ്. (Uttarakhand tunnel rescue operation succeeds)

Read also: 20 മണിക്കൂറിനൊടുവിൽ ആശ്വാസവാർത്ത; അബിഗേൽ സാറ റെജിയെ കണ്ടെത്തി!

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പുറത്തെത്തിയ തൊഴിലാളികളോട് സംസാരിച്ചു. തൊഴിലാളികള്‍ക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് ലഭിക്കുന്ന വിവരം. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും കയറുകളും ലൈറ്റുകളും സ്ട്രെച്ചറുകളും സജ്ജീകരിച്ച് തുരങ്കത്തിന്റെ കവാടത്തില്‍ തന്നെ തയ്യാറായി നില്‍ക്കുകയാണ്.

പുറത്തെത്തിക്കുന്ന തൊഴിലാളികളെ ഉടന്‍ ആശുപത്രിയിലെത്തിക്കാനും അടിയന്തര വൈദ്യ സഹായം നല്‍കാനും ആംബുലന്‍സുകളും തയ്യാറാണ്. അവിടെയെയെത്തിക്കഴിഞ്ഞാല്‍, കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുമായി ആശയവിനിമയം നടത്താൻ സാധിക്കും. തൊഴിലാളികളുടെ ആരോഗ്യ നില അറിഞ്ഞ ശേഷം പുറത്തേക്ക് കടക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കാനാണ് നീkkam

Story highlights: Uttarakhand tunnel rescue operation succeeds