മുടി തഴച്ച് വളരണോ? എങ്കിൽ ഇടക്കിടക്ക് വെട്ടി കളഞ്ഞോളു..
ഇന്ന് മുടി നീട്ടി വളർത്തുന്നവർ കുറവാണെങ്കിലും മുട്ടറ്റം മുടിയൊക്കെ സ്വപ്നം കാണുന്നവരാണ് അധികവും. തിരക്കിട്ട ജീവിതരീതിയും മറ്റും ചിട്ടയോടെ മുടി ശ്രദ്ധിക്കുന്നതിൽ നിന്നും അകറ്റി നിർത്തുന്നു. എങ്കിലും മുടി സ്വപ്നം ആരും മാറ്റിവെയ്ക്കാറുമില്ല.
മുടിയുടെ ആരോഗ്യവും ഭംഗിയും സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ്. പലതരത്തിലുള്ള കെമിക്കലുകൾ ഉപയോഗിച്ച് ഭംഗിയും കരുത്തും സ്വാഭാവികതയുമൊക്കെ നഷ്ടമാക്കിയ ശേഷമാണ് പലരും പ്രകൃതിദത്ത മാർഗങ്ങളിൽ അഭയം തേടുന്നത്. എന്നാൽ, എന്തെങ്കിലുമൊക്കെ മുടിയിൽ തേച്ച് പരീക്ഷണം നടത്താൻ ഒരുങ്ങുംമുന്പ് വളരെ സിമ്പിൾ ആയൊരു കാര്യം ചെയ്തുനോക്കാം..
Read also: ക്രിസ്മസ് എന്തുകൊണ്ട് ഡിസംബർ 25 ന് ആഘോഷിക്കുന്നു? അറിയാം..
മുടി വളരാൻ പരീക്ഷിക്കാത്ത എണ്ണകളും, മരുന്നുകളും കാണില്ല. എന്നാൽ എല്ലാത്തിനും അടിസ്ഥാനമായി ഒരേയൊരു കാര്യം ചെയ്താൽ മുടി തഴച്ച് വളരും. മുടി കൃത്യമായ ഇടവേളകളിൽ വെട്ടുക. താരനും, പൊടിയും, അഴുക്കും മാത്രമല്ല മുടിയെ ബാധിക്കുന്ന പ്രശ്നങ്ങൾ. മുടി വിണ്ടുകീറുന്നതും, നനഞ്ഞ മുടി കെട്ടിവെയ്ക്കുന്നതിലൂടെ സംഭവിക്കുന്ന കേടുപാടുകളുമുണ്ട്. മുടി വെട്ടി കളയുകയല്ലാതെ ഇതിനൊരു പരിഹാരവുമില്ല. കാരണം വിണ്ടുകീറലുകൾ മറ്റു മുടിയുടെ ആരോഗ്യത്തെയും ബാധിക്കും.അതിനാൽ തന്നെ ഇടയ്ക്കിടക്ക് മുടി വെട്ടി ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാം.
Story highlights- tips for hair growth without chemicals