മൂഡ് ഓഫ് ഒരു വില്ലനാണ്..പക്ഷെ പരാജയപ്പെടുത്താൻ വളരെയെളുപ്പം!

November 19, 2023

ജോലി സമ്മർദ്ദങ്ങളോ പ്രണയ നൈരാശ്യമോ വീട്ടിലെ പ്രശ്നങ്ങളോ ഒക്കെ മതി മൂഡ് ഇല്ലാതാക്കാൻ. മൂഡ് ഓഫ് വരാതിരിക്കാൻ മാർഗ്ഗമൊന്നുമില്ല. മനുഷ്യന് നിരാശയും മറ്റുമൊക്കെ സ്വാഭാവിക വികാരമാണ്. എന്നാൽ മൂഡ് ഓഫിനെ അതിജീവിക്കാൻ എളുപ്പമാണ്.(tips to overcome mood swings)

മൂഡ് ഓഫ് ആണെന്ന് പറഞ്ഞ് ഒരിടത്ത് ചടഞ്ഞു കൂടി ഇരിക്കേണ്ട. ഒന്നെഴുന്നേറ്റ് നടക്കുക. പുറത്തേക്കൊക്കെ ഇറങ്ങി ചുറ്റുമൊക്കെ നോക്കുക. ശരീരം ഉണരുമ്പോൾ തന്നെ മൂഡ് ഓഫിലേക്കുള്ള ചിന്ത വഴിമാറാൻ സാധ്യതയുണ്ട്.

അത്രക്ക് മൂഡ് ശെരിയല്ലെങ്കിൽ സുഹൃത്തിനൊരു സന്ദേശമയക്കൂ. വെറുതെ ഒരു ഹായ് മതി. മറുഭാഗത്ത് നിന്നുള്ള മറുപടി മാത്രം മതി ചിന്തകൾ നേരെയാവാൻ. കുറച്ച് വിശേഷങ്ങൾ പങ്കുവയ്ക്കുകയോ ഒന്ന് ഫോൺ ചെയ്യുകയോ ഒക്കെയാവാം.

Read also: ഇനി മനസ് തുറന്ന് നല്ല പ്രഭാതം വരവേൽക്കാം

അത്ര ചെറിയ മൂഡ് ഓഫ് അല്ലെങ്കിൽ ഒരു യാത്ര എല്ലാത്തിനും പരിഹാരമാണ്. പ്ലാൻ ചെയ്യാതെ ഒരു യാത്ര നടത്തൂ. മനസും ശരീരവുമൊക്കെ ഒന്നുണരും. അതുപോലെ മറ്റുള്ളോരെ സഹായിക്കുന്നത് സന്തോഷം നൽകും. ഇങ്ങനെ ചെറിയ ചെറിയ വഴിതിരിച്ചു വിടലുകളിലൂടെ മൂഡ് ഓഫ് അതിജീവിക്കാം.

Story highlights- tips to overcome mood swings