ഇനി മനസ് തുറന്ന് നല്ല പ്രഭാതം വരവേൽക്കാം

November 19, 2023

രാവിലെ ഉണരുന്നതിനനുസരിച്ചാണ് ഒരാളുടെ ദൈനംദിന ജീവിതം ചിട്ടപ്പെടുന്നത്. നല്ല പ്രഭാതത്തിലേക്ക് പുതുമയുള്ള മനസും ശരീരവുമായി ഉണരാൻ ആദ്യം വേണ്ടത് നല്ല ഉറക്കമാണ്. ഉറക്കം ചിട്ടയില്ലാതെ പോയാൽ ജീവിതത്തിന്റെ തന്നെ താളം തെറ്റും.(its time to start a good morning routine)

സ്വന്തം ജീവിതശൈലിക്കനുസരിച്ച് വൈകി ഉറങ്ങി വൈകി ഉണരുക, അല്ലെങ്കിൽ നേരത്തെ ഉറങ്ങി നേരത്തെ ഉണരുക. ആ ചിട്ട അതേപടി പാലിക്കുക.

മറ്റൊന്ന് വ്യായാമമാണ്. ട്രെഡ്മില്ലിൽ പോയി വർക്ക് ഔട്ട് നടത്തുന്നതും സൂര്യ നമസ്കാരമോ മറ്റു വ്യായാമമുറകളോ 10 മിനിറ്റ് എങ്കിലും ചെയ്യുന്നത് ഉത്തമമാണ്.

ചെറിയ ഇടവേളയിൽ പകലുറങ്ങുന്നത് ഒഴിവാക്കിയാൽ നല്ല ഉറക്കം രാത്രിയിൽ ലഭിക്കും. മറ്റെന്തെങ്കിലും പ്രതിസന്ധികൾ മനസിലുണ്ടെങ്കിൽ ഉറങ്ങും മുൻപ് തന്നെ അതിനു പരിഹാരം കാണുക. അല്ലെങ്കിൽ ഉറക്കം നന്നായി നടക്കില്ല.

Read also: ഉയർന്നു വരുന്ന പുരുഷ ആത്മഹത്യാനിരക്ക് അവഗണിക്കരുത്; ഇന്ന് അന്താരാഷ്ട്ര പുരുഷ ദിനം!

ഉറങ്ങാൻ പോകും മുൻപ് ഒരു 30 മിനിറ്റ് മനസും ശരീരവും റിലാക്സ്ഡ് ആക്കുക. ചെറു ചൂടുവെള്ളത്തിൽ കുളി, വായനയൊക്കെ ഫലപ്രദമാണ്. ഒപ്പം മനസ് വളരെ സുഗമമാക്കാൻ ശ്രമിക്കുക. ഉറക്കം ശ്രദ്ധിച്ചാൽ മാത്രമേ മനോഹരമായൊരു പുലരി സ്വയം നമുക്ക് സ്വന്തമാക്കാൻ സാധിക്കു.

Story highlights- its time to start a good morning routine