എയർപോർട്ടിലെ കൺവെയർ ബെൽറ്റിൽ അകപ്പെട്ട് കുട്ടി; ഒഴിവായത് വലിയ അപകടം!

November 25, 2023

അപകടങ്ങൾ ഏത് രൂപത്തിലും ഭാവത്തിലും നിനയ്ക്കാത്ത നേരത്ത് കടന്നു വരാം. കുട്ടികളാണ് ഇത്തരത്തിലുള്ള അപകടങ്ങൾക്ക് ഏറെയും ഇരകളാകുന്നത്. അച്ഛനമ്മമാരുടെ ശ്രദ്ധ ഒന്ന് തെറ്റിയാൽ മതി വലിയ ആപത്തുകളിൽ ചെന്ന് ചാടാൻ. കഴിഞ്ഞ ദിവസം ചിലിയിലെ സാന്റിയാഗോ ഇന്റർനാഷണൽ എയർപോർട്ടിലെ കൺവെയർ ബെൽറ്റിലൂടെ അതിസാഹസിക യാത്ര നടത്തിയ ആൺകുട്ടിയുടെ ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ പതിഞ്ഞിരുന്നു. സംഭവത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. (Viral video of boy stuck in Airport Conveyor Belt)

ഒഴിഞ്ഞു കിടന്ന ചെക്ക്-ഇൻ ഡെസ്‌കിന് പിന്നിലൂടെ ബാഗേജ് സിസ്റ്റത്തിലേക്ക് കുട്ടി കയറുന്നത് വീഡിയോയിൽ കാണാം. ചലിക്കുന്ന കൺവെയർ ബെൽറ്റിലൂടെ നീങ്ങുന്ന കുട്ടിയുടെ വിവിധ ദൃഷ്യങ്ങൾ വിഡിയോയിൽ ഉണ്ട്. നിരോധിത മേഖലകളിലൂടെയുള്ള സഞ്ചരിക്കുന്ന കുട്ടി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. കുട്ടി വിമാനത്താവളത്തിലെ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുകയും ബെൽറ്റിൽ നിന്ന് അവർ തന്നെ സുരക്ഷിതമായി മാറ്റുകയും ചെയ്യുകയായിരുന്നു.

ശരിയായതും സുരക്ഷിതവുമായ പ്രവർത്തനം നിലനിർത്തേണ്ടത് എയർലൈൻ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമാണെന്ന് വിമാനത്താവളത്തിലെ അധികൃതർ പറഞ്ഞു.

Read also: വെറും 27 സെക്കൻഡിൽ 8-ാം നിലയിൽ നിന്ന് താഴെയെത്തി യുവാവ്; ശ്രദ്ധനേടി വിഡിയോ!

രക്ഷിതാക്കൾക്കും പരിചരിക്കുന്നവർക്കും കുട്ടികളോട് ഉണ്ടായിരിക്കേണ്ട ഉത്തരവാദിത്തത്തിനപ്പുറം ഈ സാഹചര്യം എങ്ങനെ സംഭവിച്ചുവെന്ന് നിർണ്ണയിക്കാൻ തങ്ങൾ എല്ലാ വിവരങ്ങളും ശേഖരിക്കുന്നുണ്ടെന്നും ഇത് വീണ്ടും സംഭവിക്കുന്നത് തടയാൻ എയർലൈൻ ഓപ്പറേറ്റർമാരുമായി സുരക്ഷാ നടപടികളും പ്രോട്ടോക്കോളുകളും പാലിക്കുന്ന കാര്യങ്ങൾ വീണ്ടും ശക്തിപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.

സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. 5 ദശലക്ഷത്തിലധികം വ്യൂസാണ് പോസ്റ്റിനുള്ളത്. സമാനമായ സംഭവങ്ങൾ മുൻപും നടന്നിട്ടുണ്ട്. 2019-ൽ അറ്റ്ലാന്റയിലെ ഹാർട്ട്സ്ഫീൽഡ്-ജാക്സൺ ഇന്റർനാഷണൽ എയർപോർട്ടിൽ ബാഗേജ് ബെൽറ്റിലേക്ക് കയറിയ 2 വയസ്സുള്ള ആൺകുട്ടിക്ക് കൈക്ക് ഒടിവ് സംഭവിച്ചിരുന്നു.

Story highlights: Viral video of boy stuck in Airport Conveyor Belt