വെറും 27 സെക്കൻഡിൽ 8-ാം നിലയിൽ നിന്ന് താഴെയെത്തി യുവാവ്; ശ്രദ്ധനേടി വിഡിയോ!

November 25, 2023

അസാധാരണമായ കഴിവുകളുള്ള മനുഷ്യർ നമുക്ക് ചുറ്റുമുണ്ട്. സോഷ്യൽ മീഡിയയുടെയും നൂതന ആശയവിനിമയ ഉപകരണങ്ങളുടെയും ഈ യുഗത്തിൽ, ഇത്തരം അസാധാരണമായ നേട്ടങ്ങളും പ്രകടനങ്ങളും എല്ലാവർക്കും ഒരുപോലെ കാണാനും സാധിക്കും. (Viral video of man climbing down 8-storey building)

തന്റെ ശ്രദ്ധേയമായ പ്രകടനത്തിലൂടെ ഒരു കെട്ടിടത്തിന്റെ എട്ടാം നിലയിൽ നിന്ന് വെറും 27 സെക്കൻഡിനുള്ളിൽ താഴെയെത്തി ഇന്റർനെറ്റ് കീഴടക്കിയിരിക്കുകയാണ് ഒരു യുവാവ്. ക്രേസിക്ലിപ്‌സൺലി എന്ന വ്യക്തിയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ വിഡിയോ പങ്കുവെച്ചത്. കെട്ടിടത്തിന്റെ പുറംഭാഗത്തുകൂടി അനായാസമായി ഒരു നിലയിൽ നിന്നും മറ്റൊരു നിലയിലേക്ക് ചാടിയിറങ്ങുന്ന യുവാവിനെ വിഡിയോയിൽ കാണാം.

Read also: ‘കണ്ണാടി പോലെ വെട്ടിത്തിളങ്ങും’; കണ്ണഞ്ചിപ്പിക്കും ഭംഗിയുമായി സുന്ദരന്‍ കുതിര

യുവാവിന്റെ കൃത്യമായ കണക്കുകൂട്ടലും, ചലനങ്ങളും, ശ്രദ്ധയും കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നു. അയാളുടെ വേഗതയും ശരീരത്തിന്മേലുള്ള നിയന്ത്രണവും പ്രകടമാണ്. വിഡിയോ ഓൺലൈനിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുണ്ട്. പലരും അവിശ്വസനീയമായ ഈ സാഹസികതയെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. മറ്റുചിലർ ഇത്തരം പ്രവർത്തികൾക്ക് പിന്നിലുള്ള അപകടസാധ്യതകൾ എടുത്തുകാണിക്കുന്നുമുണ്ട്.

നവംബർ 21 ന് വിഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം 3 ദശലക്ഷത്തിനുമേൽ വ്യൂസാണ് നേടിയിരിക്കുന്നത്. നിരവധി ആളുകളാണ് കമന്റുകളിലൂടെ അഭിപ്രായങ്ങൾ അറിയിച്ചിരിക്കുന്നത്.

Story highlights: Viral video of man climbing down 8-storey building