‘ഞാൻ കുറച്ച് നേരം കൂടെ കളിച്ചോട്ടെ സാർ’; ചിരി വാരിക്കൂട്ടി കുട്ടിയുടെ വിഡിയോ!

November 30, 2023

കുട്ടികളുടെ കൗതുകമുണർത്തുന്ന വിഡിയോകൾ പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. നിഷ്കളങ്കതയോടെ അവർ ചെയ്യുന്ന പല കാര്യങ്ങളും നമ്മളെ പൊട്ടിച്ചിരിപ്പിക്കാറുമുണ്ട്. പല കുട്ടികളുടെയും പേടി സ്വപ്നമാണ് പോലീസുകാർ. ഒരു പക്ഷെ കാക്കി കുപ്പായമോ, കൈയ്യിൽ കരുതുന്ന വടിയോ, മുഖത്തെ ഗൗരവമോ ഒക്കെയാവാം ഈ പേടിയുടെ പിന്നിൽ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിരവധി ചിരികൾ വാരിക്കൂട്ടുകയാണ് ഒരു കൊച്ചു മിടുക്കന്റെയും പോലീസിന്റെയും വിഡിയോ. (Viral video of young boy and police cracking up internet)

ഒരു കടൽ തീരത്ത് ആരെയും വകവെയ്ക്കാതെ മണ്ണ് വാരി കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ വിഡിയോയിൽ കാണാം. ആള് ആകെ ബിസിയാണ്. പെട്ടന്ന് തിരിഞ്ഞ് നോക്കിയപ്പോഴാണ് പിന്നിലായി പോലീസുകാർ ശ്രദ്ധയിൽ പെട്ടത്. പോലീസിനെ കണ്ടതും ഒട്ടും ആലോചിച്ചു നിൽക്കാതെ ഉടനെ എഴുന്നേറ്റ് ഓടിക്കളഞ്ഞു അവൻ.

Read also: ‘കരുതലും പരിഗണനയും കൊതിക്കുന്ന ചിലർ’; ആരെയും കരയിപ്പിക്കും ഈ കുരുന്നിന്റെ വിഡിയോ!

ഏറെ ചിരിപ്പിക്കുന്നെങ്കിലും നിഷ്കളങ്കത നിറഞ്ഞ കുട്ടിയുടെ മുഖം ഒരുപക്ഷെ മറന്നു പോയ നമ്മുടെയൊക്കെ ബാല്യത്തിന്റെയും കൗമാരത്തിന്റെയുമൊക്കെ ഓർമപ്പെടുത്തൽ കൂടെയാണ്. ഓർമയിൽ നിന്ന് ഒരിക്കലും മാഞ്ഞുപോകരുതേ എന്ന് നമ്മൾ കൊതിക്കുന്ന ആ മധുരമായ ഓർമ്മകൾ തിരികെ വിളിക്കാൻ ഈ വിഡിയോയ്ക്ക് ചിലപ്പോൾ സാധിക്കും.

Story highlights: Viral video of young boy and police cracking up internet