‘കരുതലും പരിഗണനയും കൊതിക്കുന്ന ചിലർ’; ആരെയും കരയിപ്പിക്കും ഈ കുരുന്നിന്റെ വിഡിയോ!

November 30, 2023

വേഗതയുടെ ഈ ലോകത്തിൽ നമ്മൾ അറിഞ്ഞും അറിയാതെയും മറന്നു പോകുന്ന ചിലരുണ്ട്. നമ്മുടെ സ്നേഹവും, കരുതലും, പരിഗണനയും ഏറെ കൊതിക്കുന്ന ചിലർ. ഇത് ഒരുപക്ഷെ നമ്മുടെ അച്ഛനമ്മമാരോ, പങ്കാളികളോ, സുഹൃത്തുക്കളോ ആകാം. നിങ്ങൾ മാതാപിതാക്കളാണെങ്കിൽ നിങ്ങളുടെ കുട്ടികളാവും ഈ ഓട്ടത്തിനിടെ നിങ്ങളുടെ സാമിഭ്യം ഏറെ ആഗ്രഹിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ പ്രചാരത്തിലുള്ള ഒരു വിഡിയോയുണ്ട്. കാണുന്ന ഓരോ വ്യക്തിയുടെയും കണ്ണ് നിറയ്ക്കും ഈ വിഡിയോ. (Korean show unveils hidden pain of 4-year old)

4 വയസ്സ് മാത്രം പ്രായമുള്ള ഒരു കുട്ടി തന്റെ അച്ഛന്റെയും അമ്മയുടെയും കരുതൽ എത്രമാത്രം കൊതിക്കുന്നുണ്ടെന്നുള്ളത് വിഡിയോ ദൃഷ്യങ്ങളിലൂടെ വ്യക്തമാണ്. കൊറിയൻ റിയാലിറ്റി ഷോ ആയ മൈ ഗോൾഡൻ കിഡ്‌സിലൂടെയാണ് കുട്ടി തന്റെ ദുഃഖങ്ങൾ പങ്കിട്ടത്. വിഡിയോ തുടങ്ങുമ്പോൾ അച്ഛനെയാണോ അമ്മയെയാണോ കൂടുതൽ ഇഷ്ടമെന്ന ചോദ്യമാണ് കുട്ടിയോട് ചോദിക്കുന്നത്. ആരെയാണ് തനിക്ക് കൂടുതലിഷ്ടമെന്ന് അറിയില്ലെന്നും താനെപ്പോഴും തനിച്ചാണെന്നും ഒപ്പം കളിക്കാൻ ആരുമില്ലെന്നും കുട്ടി പറയുന്നു.

Read also: ‘ഇത് ഡോൺ ലേഡി’; തോക്കേന്തിയ അക്രമികളെ വിരട്ടിയോടിച്ച് സ്‌ത്രീ!

ദേഷ്യപ്പെടുമ്പോൾ അച്ഛനെ പേടിയാണെന്നും അൽപ്പം കൂടെ സമാധാനത്തോടെയും സ്നേഹത്തോടെയും തന്നോട് സംസാരിക്കണമെന്നാണ് അവൻ ആഗ്രഹിക്കുന്നതെന്നും പറഞ്ഞു. പിന്നീട് അമ്മയ്ക്ക് തന്നെ ഇഷ്ടമല്ലെന്ന് തോന്നുന്നുവെന്ന് പറഞ്ഞ് പൊട്ടിക്കരയുകയാണവൻ. അവൻ പറയുന്നതൊന്നും ‘അമ്മ കേൾക്കാറില്ലെന്നും പക്ഷെ അമ്മയുടെ കൂടെ കളിക്കാനാണ് അവനിഷ്ടമെന്നും ആ കുരുന്ന് തുറന്നു പറയുന്നു.

ഇന്റർനെറ്റിൽ വൈറലായ വിഡിയോയ്ക്ക് താഴെ കുട്ടിയെ അനുകൂലിച്ചുള്ള കമെന്റുകൾ മാത്രമാണ്. കുഞ്ഞുങ്ങളെ സ്നേഹത്തോടെ ഒപ്പം നിർത്താൻ കഴിയാത്തവർ ഇത്തരത്തിൽ അവരുടെ മനസിനെ നോവിക്കരുതെന്നാണ് ആളുകൾ പറയുന്നത്.

Story highlights: Korean show unveils hidden pain of 4-year old