‘ലോക്ക് ഡൗണിൽ പുറത്തുപോകരുതെന്ന് മോദി അങ്കിൾ പറഞ്ഞിട്ടുണ്ട്’, വൈറലായി മൂന്ന് വയസുകാരൻ; വീഡിയോ പങ്കുവെച്ച് ബോളിവുഡ് താരം

April 19, 2020

കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെക്കുറിച്ച് മുതിർന്നവർ മാത്രമല്ല കൊച്ചുകുട്ടികൾ വരെ ബോധവാന്മാരാണ്. പ്ലേ സ്‌കൂളിൽ പോകാൻ വിളിക്കുന്ന അമ്മയോട്, ഇത് ലോക്ഡൗൺ ആണ് പുറത്തിറങ്ങാൻ പാടില്ല എന്നു മറുപടി പറയുന്ന കുഞ്ഞുമോന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

‘റെഡി ആയോ..വാ സ്കൂളിൽ പോകാ’മെന്ന് പറഞ്ഞ് വിളിക്കുന്ന അമ്മയോട് ‘മോദി അങ്കിൾ പറഞ്ഞിട്ടുണ്ട്, ലോക്ക് ഡൗണിൽ വീടിന് പുറത്തിറങ്ങരുതെന്ന്, പുറത്തിറങ്ങിയാൽ ഗവണ്മെന്റ് എന്നെ പിടിച്ചു കൊണ്ട് പോകും’ എന്നാണ് കുട്ടി പറയുന്നത്.

സമൂഹമാധ്യമങ്ങളിൽ മുഴുവൻ ചിരിപടർത്തുകയാണ് ഈ മൂന്ന് വയസുകാരന്റെ സംസാരം. ബോളിവുഡ് നടനായ അനുപം ഖേർ ഉൾപ്പെടെ നിരവധിപ്പേർ ഈ വീഡിയോ ഇതിനോടകം പങ്കുവെച്ചുകഴിഞ്ഞു. മൂന്ന് വയസുകാരന്റെ തിരിച്ചറിവിനേ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ.