‘കത്തിലെന്താ എഴുതിയിരിക്കുന്നതെന്ന് നമുക്ക് അറിയണ്ടേ?’- ഉർവശിയുടെ ഹിറ്റ് രംഗവുമായി വൃദ്ധിക്കുട്ടി
ബാലതാരം വൃദ്ധി വിശാൽ സമൂഹമാധ്യമങ്ങളിൽ സജീവ താരമാണ്. ഒരു വിവാഹ സത്കാരത്തിൽ കുറച്ച് ട്രെൻഡി നമ്പറുകളിൽ നൃത്തം ചെയ്താണ് ഈ അഞ്ച് വയസുകാരി ശ്രദ്ധനേടിയത്. ഒറ്റരാത്രികൊണ്ട് ഇന്റർനെറ്റ് സെൻസേഷനായി മാറിയ വൃദ്ധി ഒരു അഭിനേതാവുമാണ്.
സാറാസിലെ കുഞ്ഞിപ്പുഴുവായി എത്തി വിസ്മയിപ്പിച്ച വൃദ്ധി വിശാൽ പൃഥ്വിരാജിനൊപ്പം കടുവയിലും വേഷമിട്ടു. പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന കടുവ എന്ന ചിത്രത്തിൽ മകളുടെ വേഷത്തിൽ എത്തിയത് വൃദ്ധിയാണ്. നൃത്തവിഡിയോകളിലൂടെ ശ്രദ്ധനേടുന്ന വൃദ്ധി ഇപ്പോഴിതാ, ഒരു രസികൻ അനുകരണവുമായി എത്തിയിരിക്കുകയാണ്.
Read also: ‘പ്രകാശത്തിന്റെ ആകാശോത്സവം’; അങ്ങ് ബഹിരാകാശത്തു നിന്നും ദീപാവലി ആശംസകൾ!
മലയാളികളുടെ പ്രിയങ്കരിയായ ഉർവശിയുടെ ഒരു ഹിറ്റ് രംഗത്തിന് അനുകരണം ഒരുക്കിയിരിക്കുകയാണ് ഈ മിടുക്കി. വേഷവും ഭാവങ്ങളുമെല്ലാം ഉര്വശിയെപോലെ പകർത്തിയിരിക്കുന്നു. അതേസമയം, നർത്തകരായ വിശാൽ കണ്ണന്റെയും ഗായത്രിയുടെയും മകളാണ് വൃദ്ധി വിശാൽ. കേരളത്തിലെ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് വൃദ്ധി. രണ്ട് സിനിമകളിലും നിരവധി ടെലിവിഷൻ പരസ്യങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട് ഈ കുഞ്ഞുമിടുക്കി. അതേസമയം, മുൻപ് സ്റ്റാർ മാജിക്കിൽ കുടുംബസമേതം വൃദ്ധി എത്തിയത് വൈറലായി മാറിയിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം വൃദ്ധിയുടെ അമ്മ ഗായത്രി ഒരു വേദിയിൽ നൃത്തം ചെയ്യുന്നത് സ്റ്റാർ മാജിക്കിലൂടെയായിരുന്നു.
Story highlights- vriddhi vishal imitates urvashi