ചാറ്റ് വിന്‍ഡോയില്‍ സ്റ്റാറ്റസ് കാണാം; പുതിയ മാറ്റവുമായി വാട്സാപ്പ്
ലോകത്താകെ നിരവധി ഉപയോക്താക്കളുടെ മെറ്റയുടെ ഇന്‍സ്റ്റന്റ് മെസേജിങ്ങ് ആപ്പാണ് വാട്സാപ്പ്. ‘യൂസര്‍ എക്സ്പീരിയന്‍സ്’ മെച്ചപ്പെടുത്തുന്നതിനായി നിരന്തരം കൊണ്ടുവരുന്ന മാറ്റങ്ങളും ഫീച്ചറുകളുമാണ് വാട്സാപ്പിനെ എന്നും ജനപ്രിയമാക്കി നിര്‍ത്തുന്നത്. ഇതിന്റെ ഭാഗമായി ആപ്പ് പുറത്തിറക്കുന്ന ഏറ്റവും പുതിയ അപ്ഡേറ്റാണ് ചാറ്റ് വിന്ഡോയ്ക് താഴെയായി പ്രൊഫൈല്‍ വിവരങ്ങള്‍ കാണിക്കുന്നത്. ( WhatsApp might soon start showing status in chat window )
ആന്ഡ്രായിഡിന് വേണ്ടിയുള്ള വാട്സാപ്പ് ബീറ്റയുടെ ഏറ്റവും പുതിയ പതിപ്പിലാണ് (v2.23.25.11), ചാറ്റ് വിന്‍ഡോയില്‍ കോണ്ടാക്ട് നെയിമിനു താഴെയായി സ്റ്റാറ്റസും ലാസ്റ്റ് സീനും കാണിക്കുന്നത്. ഉപയോക്താക്കള്‍ ഓഫ്ലൈന് ആണെങ്കില്‍ മറ്റുള്ളവരുടെ സ്റ്റാറ്റസ് അവരുടെ പേരിന് താഴെ കാണുകയും അവര്‍ ഓണ്‍ലൈന്‍ ആണെങ്കില്‍ ലാസ്റ്റ് സീനും സ്റ്റാറ്റസും പ്രത്യേകമായി കാണിക്കുകയും ചെയ്യും. ഇത് വാട്സാപ്പിന്റെ പ്രൈവസിയില്‍ മാറ്റം വരുത്തിയാല്‍ മാത്രമാണ് പ്രവര്‍ത്തന സജ്ജമാകുക.
Read Also: പുതിയ മെസേജിങ് സംവിധാനം; കിടിലൻ അപ്ഡേറ്റുമായി വാട്സ്ആപ്പ് എത്തുന്നു!!
ചാറ്റ് വിന്‍ഡോയില്‍ നിന്ന് ഒരു ഉപയോക്താവിന്റെ സ്റ്റാറ്റസ് വേഗത്തില്‍ നോക്കാന്‍ ഇത് സഹായിക്കും. എളുപ്പത്തില്‍ പ്രൊഫൈല്‍ വിവരങ്ങള്‍ കണ്ടെത്താനും കഴിയും. ഉപയോക്താക്കള്‍ അവരുടെ അഭിപ്രായങ്ങള്‍ പങ്കിടുന്നുണ്ടെന്നും കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി സമാനമായ ഫീച്ചര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആന്‍ഡ്രോയിഡിനായുള്ള വാട്സാപ്പിലെ വരാനിരിക്കുന്ന പതിപ്പില്‍ പുതിയ ഫീച്ചര്‍ എല്ലാവര്ക്കും ലഭ്യമാകും. എന്നിരുന്നാലും, ഐ.ഒ.എസില്‍ എത്തുന്നതില്‍ വ്യക്തതയില്ല.
സമീപകാലത്തായി, ഷോര്‍ട്ട്കട്ട് ബട്ടണ്‍ അടക്കമുള്ള നിരവധി പുതിയ ഫീച്ചറുകളാണ് വാട്സാപ്പ് പരീക്ഷിക്കുന്നത്. കൂടാതെ ഗ്രൂപ്പ് ചാറ്റിലെ പുതിയ വോയ്സ് ചാറ്റുകള്‍, ഇമെയില്‍ സ്ഥിരീകരണം തുടങ്ങിയ മാറ്റങ്ങളും ഇതിലുള്‍പ്പെടുന്നുണ്ട്.
Story Highlights: WhatsApp might soon start showing status in chat window