സൈനികന് തിരിച്ചു കിട്ടിയത് ആത്മവിശ്വാസം; ലോകത്തിലെ ആദ്യത്തെ മുഴുവൻ കണ്ണ് മാറ്റി വയ്ക്കൽ ശസ്ത്രക്രിയ വിജയിച്ചു!

November 11, 2023

ന്യൂയോർക്ക് യൂണിവേഴ്‌സിറ്റി ലാങ്കോൺ ഹെൽത്തിലെ ഡോക്ടർമാർ മെഡിക്കൽ ലോകത്തിനു നാഴികക്കല്ലായ ഒരു നേട്ടം കൈവരിച്ചിരിക്കുകയാണ്. അർക്കൻസാസ് സ്വദേശിയായ 46 കാരനായ സൈനികന് ഇടതുകണ്ണും, സോക്കറ്റും, മുഖത്തിന്റെ ഒരു ഭാഗവും മാറ്റിവയ്ക്കാൻ അത്ഭുതകരമായ ഒരു ശസ്ത്രക്രിയ നടത്തി. ലോകത്തിലെ ആദ്യത്തെ വിജയകരമായ മുഴുവൻ കണ്ണ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയായതിനാൽ ഈ ശസ്ത്രക്രിയ മെഡിക്കൽ ലോകത്ത് തന്നെ തരംഗമായിരിക്കുകയാണ്. (World’s first whole-eye transplant becomes successful)

ഹൈ-വോൾട്ടേജ് പവർ ലൈൻമാനായി ജോലി ചെയ്തിരുന്ന ആരോണിന് 2021-ൽ ഗുരുതരമായ ഒരു അപകടം സംഭവിച്ചിരുന്നു. ജോലി ചെയ്യുന്നതിനിടെ അയാളുടെ മുഖം അബദ്ധത്തിൽ ലൈവ് വയറുമായി സ്പർശിക്കുകയും 7200 വോൾട്ട് വൈദ്യുതാഘാതമുണ്ടാക്കുകയും ചെയ്തു. തൽഫലമായി, ആരോണിന്റെ ഇടതുകണ്ണിനും മുഴുവൻ മൂക്കിനും ചുണ്ടുകൾക്കും ഇടത് കവിൾ ഭാഗത്തിനും താടിക്കും ഇടത് കൈക്കും ഗുരുതരമായി പരിക്കേറ്റു.

Read also: ലോകത്ത് ആദ്യമായി ചിക്കുൻഗുനിയക്ക് വാക്സിൻ!

ആരോണിന്റെ ഇടതുകണ്ണിന്റെ കാഴ്ച ഇതുവരെ തിരികെ ലഭിച്ചിട്ടില്ലെങ്കിലും മെഡിക്കൽ സംഘത്തിന്റെ ഉറപ്പുള്ളതിനാൽ തനിക്ക് പതിയെ കാണാൻ കഴിയുമെന്നതിൽ അദ്ദേഹം ഏറെ ശുഭാപ്തിവിശ്വാസത്തിലാണ്.

ഫെയ്‌സ് ട്രാൻസ്‌പ്ലാന്റ് പ്രോഗ്രാമിന്റെ ഡയറക്‌ടറും ഡിഡിഎസുമായ എഡ്വേർഡോ ഡി റോഡ്രിഗസിന്റെ നേതൃത്വത്തിൽ 140-ലധികം സർജന്മാരും നഴ്‌സുമാരും മറ്റ് ആരോഗ്യപരിപാലന വിദഗ്ധരും ഉൾപ്പെട്ട സംഘമാണ് മെയ് 27-ന് ശസ്ത്രക്രിയ നടത്തിയത്.

ഈ നേട്ടം കാഴ്ച ചികിത്സകളിലും മറ്റ് അനുബന്ധ വൈദ്യശാസ്ത്ര മേഖലകളിലും ഭാവിയിലെ മുന്നേറ്റങ്ങളുടെ വികസനത്തിൽ പുതിയ അവസരങ്ങൾക്ക് വഴിയൊരുക്കുമെന്ന് കരുതാം.

Story highlights: World’s first whole-eye transplant becomes successful