ലോകത്ത് ആദ്യമായി ചിക്കുൻഗുനിയക്ക് വാക്സിൻ!

November 10, 2023

രോഗം പകർത്തുന്ന കൊതുകുകൾ വഴി പടരുന്ന വൈറസായ ചിക്കുൻഗുനിയയ്ക്കുള്ള ലോകത്തിലെ ആദ്യത്തെ വാക്സിൻ യുഎസ് ആരോഗ്യ സംഘടന അംഗീകരിച്ചു.
യൂറോപ്പിലെ വാൽനേവ വികസിപ്പിച്ചെടുത്ത വാക്‌സിൻ ഇക്‌സിക് (Ixchiq) എന്ന പേരിൽ വിപണനം ചെയ്യും. 18 വയസ്സും അതിൽ കൂടുതലുമുള്ള ആളുകൾക്കാണ് രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലായി കാണപ്പെടുന്നത്. (World’s first vaccine for Chikungunya approved)

പനിയും സന്ധി വേദനയുമാണ് ചിക്കുൻഗുനിയയുടെ ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ. ചുണങ്ങ്, തലവേദന, പേശി വേദന എന്നിവയാണ് മറ്റ് രോഗ ലക്ഷണങ്ങൾ. ചില വ്യക്തികൾക്ക് മാസങ്ങളോ വർഷങ്ങളോ നീണ്ടുനിൽക്കുന്ന അതികഠിനമായ സന്ധി വേദന വരെ അനുഭവപ്പെടാം. വിശ്രമം, വേദനയ്ക്കും പനിക്കുമുള്ള മരുന്നുകൾ എന്നിവയാണ് പ്രധാനമായും ചികിത്സയിൽ ഉൾപ്പെടുന്നത്.

Read also: ഇനി കിടക്കയിൽ തിരിഞ്ഞു മറിയേണ്ട; സുഖമായി ഉറങ്ങാനുള്ള ചില വഴികൾ!

ആഫ്രിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിലും തെക്കുകിഴക്കൻ ഏഷ്യയിലും അമേരിക്കയുടെ ഭാഗങ്ങളിലുമാണ് രോഗികൾ കൂടുതലായി കാണപ്പെടുന്നത്. കഴിഞ്ഞ 15 വർഷത്തിനിടെ 5 ദശലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പരിമിതമായ ചികിത്സാ സാധ്യതകളുള്ള ഒരു രോഗം തടയുന്നതിനുള്ള ഒരു പ്രധാന മുന്നേറ്റം കൂടിയാണിത്.

ഒരു ഡോസ് വാക്സിനാവും കുത്തിവയ്ക്കുക. മറ്റു വാക്സിനുകളുടേത് പോലെ ചിക്കുൻഗുനിയ വൈറസിന്റെ ദുർബലമാക്കിയ ഒരു ആക്റ്റീവ് രൂപം ഇതിലും അടങ്ങിയിരിക്കുന്നു.

Story highlights: World’s first vaccine for Chikungunya approved