ഇവിടെ ‘ഹൗസ്‌ഫുൾ’ ആണ്; ലോകത്തിലെ ഏറ്റവും വലിയ കുടുംബം!

November 15, 2023

ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ മിസോറാമിലെ ബക്തവാങ്ങ് ഗ്രാമത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ കുടുംബം താമസിക്കുന്നത്. സിയോണ ചാനയുടെ നേതൃത്വത്തിലുള്ള ഈ വലിയ കുടുംബത്തിൽ 199 കുടുംബാംഗങ്ങൾ ഉൾപ്പെടുന്നു. 2021-ൽ 76-ആം വയസ്സിൽ അന്തരിച്ച സിയോണ ചാന മറ്റാർക്കും അവകാശപ്പെടാൻ കഴിയാത്ത ഒരു കുടുംബഘടനയാണ് അവശേഷിപ്പിച്ചിരിക്കുന്നത്. (World’s largest family is in India)

മരണപ്പെടുമ്പോൾ സിയോണക്ക് 38 ഭാര്യമാരും, 89 മക്കളും, അവരുടെ പങ്കാളികളും, 36 പേരക്കുട്ടികളും ഉണ്ടായിരുന്നു. സിയോണ ചാന മരണപ്പെട്ടെങ്കിലും, കുടുംബം ബക്തവാങ്ങിലെ കുന്നിന്മുകളിൽ സ്ഥിതി ചെയ്യുന്ന വലിയ കെട്ടിടത്തിൽ താമസിക്കുന്നു. നൂറോളം മുറികളുള്ള ഈ നാലു നില വീട് ഇപ്പോൾ ഒരു വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുന്നു.

Read also: ഒരു കപ്പ് ചായയിൽ അഭയം തേടാത്ത മനുഷ്യരോ? ലോകത്തിലെ ഏറ്റവും പഴക്കമുള്ള ചായക്കട ഇവിടെയാണ്!

17 വയസ്സുള്ളപ്പോഴാണ് സിയോണ തന്റെ ആദ്യ ഭാര്യയെ വിവാഹം കഴിച്ചത്. ഒരേ വർഷം പത്ത് ഭാര്യമാരെ വരെ വിവാഹം കഴിച്ചതായി സിയോണ അവകാശപ്പെട്ടുന്നു. ഈ വീട്ടിലെ വിശാലമായ ഡൈനിംഗ് ഹാളിൽ മുഴുവൻ കുടുംബവും ഭക്ഷണം കഴിക്കാൻ ഒത്തുകൂടുമ്പോൾ ഒരു വലിയ ഹോസ്റ്റൽ മെസ്സാണോ എന്ന് തോന്നിപ്പോകും.

ഇത്രയും വലിയ കുടുംബം ഉണ്ടായിരുന്നിട്ടും, 2011 ലെ ഒരു അഭിമുഖത്തിൽ സിയോണ റോയിട്ടേഴ്സിനോട് പറഞ്ഞത്, അത് ഇനിയും വളർത്താൻ താൻ ആഗ്രഹിക്കുന്നുവെന്നാണ്. തനിക്ക് പരിപാലിക്കാനും കരുതുവാനും ധാരാളം ആളുകൾ ഉള്ളതിനാൽ ഒരു ഭാഗ്യവാനാണെന്ന് കരുതുന്നുവെന്ന് സിയോണയുടെ വാക്കുകൾ.

Story highlights: World’s largest family is in India