മറവി വല്ലാതെ കൂടുന്നുണ്ടോ? ചിലപ്പോൾ ഇത് ബ്രെയിൻ ഫോഗ് ആകാം!
നിങ്ങൾ ഒരു മുറിയിലേക്ക് നടക്കുകയും എന്തിനാണ് അവിടെ വന്നതെന്നും മറന്നുപോകാറുണ്ടോ? മറവിയുടെ ഈ നിമിഷങ്ങൾ സാധാരണമാണ്. പക്ഷേ അവ ദിവസം മുഴുവനും സംഭവിക്കുമ്പോൾ, ബ്രെയിൻ ഫോഗ് (Brain fog) എന്നറിയപ്പെടുന്ന അവസ്ഥയാകാം കാരണം. (Your memory loss could be brain fog)
എന്താണ് ഈ അവസ്ഥയ്ക്ക് കാരണം?
ഉറക്കക്കുറവ്, സമ്മർദ്ദം അല്ലെങ്കിൽ മരുന്നുകളിൽ നിന്നുള്ള പാർശ്വഫലങ്ങൾ എന്നിങ്ങനെ ബ്രെയിൻ ഫോഗ് ആനുഭവപ്പെടുന്നതിന് വിവിധ കാരണങ്ങളുണ്ട്. നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഇതിനെ സ്വാധീനിച്ചേക്കാം. വിട്ടുമാറാത്ത വേദന, ക്ഷീണം, വിഷാദം, വിളർച്ച, ഗർഭധാരണം, ആർത്തവവിരാമം, ഹൈപ്പോതൈറോയിഡിസം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ബ്രെയിൻ ഫോഗിന് കാരണമാകും.
അടുത്തിടയായി കൊവിഡ് രോഗവും ബ്രെയിൻ ഫോഗും തമ്മിൽ വർദ്ധിച്ചുവരുന്ന ബന്ധം ഉണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. വൈറസ് പിടിപെട്ടവരിൽ ചിലർക്ക് ശാശ്വതമായ പ്രത്യാഘാതങ്ങളൊന്നുമില്ലാതെ സുഖം പ്രാപിക്കുമെങ്കിലും മറ്റുചിലർക്ക് ബ്രെയിൻ ഫോഗ് ലക്ഷണങ്ങൾ കാണാറുണ്ട്.
Read also: പാട്ടു കേൾക്കാം; എന്തിനും മരുന്ന് ഇവിടെയുണ്ട്!
നമ്മുടെ ശരീരം ക്ഷീണിക്കുമ്പോൾ തലച്ചോറിനും ക്ഷീണം അനുഭവപ്പെട്ടേക്കാം. സാധാരണ ജോലികളിൽ പോലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ഇതൊരു വെല്ലുവിളി ആയേക്കാം.
ഇത്തരം അവസ്ഥയിൽ പെട്ടാൽ നമുക്ക് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്. ഉറക്കം മെച്ചപ്പെടുത്തുക, പതിവായി വ്യായാമം ചെയ്യുക, ക്ഷീണത്തിന്റെ കാരണങ്ങളെ അഭിസംബോധന ചെയ്യുക, തലവേദന അല്ലെങ്കിൽ വേദന ലക്ഷണങ്ങൾ എന്നിവയ്ക്ക് ചികിത്സ തേടുക എന്നിവ ചെയ്യുക. തലച്ചോറിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന മദ്യമോ മറ്റ് മരുന്നുകളോ പോലുള്ള പദാർത്ഥങ്ങൾ ഒഴിവാക്കാം.
ഇവയോടൊപ്പം മറവിയെ മറികടക്കാൻ ഫോണിൽ റിമൈൻഡറുകൾ സജ്ജീകരിക്കാം, കലണ്ടർ ഉപയോഗിച്ച് ദിവസം ക്രമീകരിക്കാം, വിവരങ്ങൾ ട്രാക്ക് ചെയ്യാൻ കുറിപ്പുകൾ എഴുതുക തുടങ്ങിയ തന്ത്രങ്ങൾ ഉപയോഗിക്കാം.
മറവി, ആശയക്കുഴപ്പം അല്ലെങ്കിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ പെട്ടെന്ന് അനുഭവപ്പെടുന്നത് ഭയപ്പെടുത്തുന്നതാണ്. എന്നാൽ ബ്രെയിൻ ഫോഗ് അത്ര അപകടകരമല്ല. എന്നിരുന്നാലും, നമ്മുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്ന തരത്തിൽ വഷളായാൽ ഡോക്ടറെ സമീപിക്കാം.
Story highlights: Your memory loss could be brain fog