നൂറ് വർഷത്തെ ആഗ്രഹം സഫലമായി; ഒടുവിൽ പാറുക്കുട്ടിയമ്മ സന്നിധാനത്ത്!
കുട്ടികളും മുതർന്നവരുമായി നിരവധി പേരാണ് എല്ലാ കൊല്ലവും പതിനെട്ടാംപടി കയറുന്നത്. എന്നാൽ ഇക്കൊല്ലം ആദ്യമായി മല കയറാൻ പോകുന്ന കുട്ടികൾക്കിടയിൽ കന്നിക്കെട്ടിനൊരുങ്ങുന്ന ഒരു മുത്തശ്ശി കൂടെയുണ്ടായിരുന്നു. നൂറു വയസ്സുകാരി പറയരുതോട്ടത്തിൽ പാറുക്കുട്ടിയമ്മയാണ് ഒരു നൂറ്റാണ്ടുള്ള ജീവിതത്തിനൊടുവിൽ മാലയിട്ടത്. (Parukutty Amma’s f visit to Sabarimala at 100)
മക്കൾക്കും പേരക്കുട്ടികൾക്കും അവരുടെ മക്കൾക്കുമൊപ്പമാണ് യാത്ര തിരിച്ചത്. മക്കളൊക്കെ മുൻപ് പലതവണ ശബരിമലയിൽ പോയെങ്കിലും പാറുക്കുട്ടിയമ്മ കാത്തിരിക്കുകയായിരുന്നു. പലയാവർത്തി പോരുന്നുണ്ടോ എന്ന് മക്കൾ ചോദിക്കുമ്പോഴും നന്നേ പ്രായമായിട്ട് പോകാനായിരുന്നു പാറുക്കുട്ടിയമ്മയുടെ തീരുമാനം. ഇപ്പോൾ നൂറു വയസ്സു കഴിഞ്ഞപ്പോഴാണ് തന്റെ വഴിപാട് കഴിക്കാൻ സമയമായതെന്ന് അൽപ്പം ഗാംഭീര്യത്തോടെ പറയുന്നു മുത്തശ്ശി.
Read also: ശബരിമല നടയിൽ ഹരിവരാസനം പാടി യേശുദാസ്- വിഡിയോ
കഴിയുന്നിടത്തോളം നടന്ന് തന്നെ മല കയറണമെന്നായിരുന്നു പാറുക്കുട്ടിയമ്മയുടെ ആഗ്രഹം. ഒടുവിൽ ആ ആഗ്രഹമിപ്പോൾ സഫലമായിരിക്കുന്നു. പാറുക്കുട്ടിയമ്മയ്ക്ക് വേണ്ടി പതിനെട്ടാംപടി ഒഴിച്ചിട്ട് ദേവസ്വം ബോർഡ് വഴിയൊരുക്കി. നൂറു കൊല്ലങ്ങളായി നടക്കാത്ത ആഗ്രഹം സഫലീകരിച്ച് അയ്യപ്പനെ കണ്ട സന്തോഷത്തിലാണ് പാറുക്കുട്ടിയമ്മ. ആവോളം നേരം അയ്യപ്പനെ കണ്ട് തൊഴുതു. ആരോഗ്യം അനുവദിച്ചാൽ ഇനിയും അയ്യപ്പനെ കാണാനെത്തുമെന്ന് ഉറപ്പ് പറഞ്ഞാണ് ഈ കന്നി മാളികപ്പുറം മലയിറങ്ങിയത്.
Story highlights: 100 year old Parukuttiyamma visits Sabarimala for the first time