ശബരിമല നടയിൽ ഹരിവരാസനം പാടി യേശുദാസ്- വിഡിയോ

November 18, 2023

സംഗീത ലോകത്തെ ഗാനഗന്ധർവനാണ് യേശുദാസ്. മലയാളികൾക്ക് ഹൃദ്യമായ അനേകായിരം ഗാനങ്ങൾ സമ്മാനിച്ച യേശുദാസിന്റെ ശബ്ദം വൃശ്ചിക മാസമായാൽ നാടെമ്പാടും ഉയരും. കാരണം, ശബരിമലയിൽ അത്താഴപൂജ കഴിഞ്ഞ് നടയടക്കുന്നത് യേശുദാസ് ആലപിച്ച ഹരിവരാസനം കൊണ്ടാണ്. രാത്രിയിൽ ശ്രീകോവിൽ അടയ്ക്കുമ്പോൾ ഉച്ചഭാഷിണിയിൽ ഹരിവരാസനം ഉയർന്നു കേൾക്കും. പ്രകൃതിപോലും നിശ്ചലമാകുന്ന നിമിഷം എന്നാണ് ആളുകൾ ഈ അനുഭവത്തെ വിശേഷിപ്പിക്കുന്നത്.

ഇപ്പോഴിതാ, അയ്യപ്പ നടയിൽ കൈകൂപ്പി ഹരിവരാസനം ആലപിക്കുന്ന യേശുദാസിന്റെ വിഡിയോ ശ്രദ്ധേയമാകുകയാണ്. കാലങ്ങളായി ഈ ഗാനമാണ് ശബരിമലയിൽ ഉയർന്നുകേൾക്കുന്നത്. 1975 ൽ പുറത്തിറങ്ങിയ സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിലെ ഗാനമായ ഹരിവരാസനം യേശുദാസ് ആലപിച്ചതായിരുന്നു. ഈ ഗാനം പിന്നീട് അമ്പലനടയിൽ സ്ഥിരമായി കേൾപ്പിക്കുവാൻ തുടങ്ങി.

കഴിഞ്ഞ അറുപതുവർഷമായി മലയാളികളുടെ പ്രിയ ശബ്ദമാണ് യേശുദാസ്. വിവിധ ഭാഷകളിൽ അദ്ദേഹം നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 1940 ജനുവരി പത്തിന് ഫോർട്ട് കൊച്ചിയിൽ അഗസ്റ്റിൻ ജോസഫിന്റെയും എലിസബത്തിന്റെയും മകനായി ജനിച്ച ജനിച്ച ജോസഫ് യേശുദാസ് ചലച്ചിത്ര സംഗീത രംഗത്തും, കർണാടക സംഗീതത്തിലും ഒരുപോലെ പ്രതിഭ തെളിയിച്ചു.

Read also: “ഞാൻ കാറുകളുടെയെല്ലാം ടയർ പഞ്ചറാക്കുമായിരുന്നു”; കുസൃതികൾ പങ്കുവെച്ച് ടെണ്ടുൽക്കർ!

ആസാമീസ്, കൊങ്കിണി, കാശ്മീരി എന്നീ ഭാഷകളിൽ ഒഴിക ബാക്കി എല്ലാ ഇന്ത്യൻ ഭാഷയിലും യേശുദാസ് ആലപിച്ചിട്ടുണ്ട്. 1949ൽ ഒൻപതാം വയസിലാണ് യേശുദാസ് ആദ്യ കച്ചേരി അവതരിപ്പിച്ചത്. തിരുവനന്തപുരത്തെ മ്യൂസിക് അക്കാദമി, തൃപ്പുണിത്തുറ ആർ എൽ വി കോളേജ് എന്നിവടങ്ങളിലായിരുന്നു അദ്ദേഹം പഠനം പൂർത്തിയാക്കിയത്. 1961 നവംബർ 14നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഗാനം റെക്കോർഡ് ചെയ്തത്. പിന്നീട് ഇങ്ങോട്ട് ചരിത്രം കുറിച്ച സംഗീത യാത്രയായിരുന്നു.

Story highlights- yesudas singing harivarasanam