ഇന്നുവരെ ആരും വായിച്ചിട്ടില്ല- ഇത് ലോകത്തിലെ ഏറ്റവും നിഗൂഢമായ പുസ്തകം
വളരെ നിഗൂഢമായ ഒരു പുസ്തകമുണ്ട് ലോകത്ത്. ഈ പുസ്തകത്തിന്റെ നിഗൂഢതയെന്തെന്നാൽ ഇന്നുവരെ ആർക്കും വായിക്കാൻ സാധിച്ചിട്ടില്ല എന്നുള്ളതാണ്. ഒട്ടേറെ ഗവേഷണങ്ങളിലൂടെയും മറ്റും പുരാവസ്തു ഗവേഷകർ വർഷങ്ങളായി ശ്രമിച്ചിട്ടും ഈ പുസ്തകത്തിലെ ലിപികൾ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. 1915 മുതൽ നിഗൂഢമായി തന്നെ തുടരുകയാണ് ‘വോയ്നിച്ച് മനുസ്ക്രിപ്റ്റ്’ എന്ന പുസ്തകം.
വിൽഫ്രഡ് വോയ്നിച്ച് എന്ന പുസ്തക കച്ചവടക്കാരന്റെ പേരിലാണ് ഈ പുസ്തകം. പുരാതന കാലത്തെ പ്രത്യേക പുസ്തകങ്ങൾ കണ്ടെത്തി വിൽക്കുന്നതായിരുന്നു വിൽഫ്രഡിന്റെ ശീലം. ഒരിക്കൽ ഇങ്ങനെ ഇറ്റലിയിൽ നിന്നും ലഭിച്ച പുസ്തകമാണ് പിന്നീട് ചരിത്രമായി മാറിയത്.
വിവിധയിനം ചെടികളുടെ ചിത്രങ്ങളും അടയാളങ്ങളും എഴുത്തുകളും അടങ്ങിയ പുസ്തകം അദ്ദേഹം സ്വന്തമാക്കിയെങ്കിലും മൂന്നു വർഷം ശ്രമിച്ചിട്ടും ഒന്നും മനസിലാക്കാൻ സാധിച്ചില്ല. പിന്നീട് പല വിവർത്തകരെയും ചരിത്രാന്വേഷികളെയും അദ്ദേഹം സമീപിച്ചെങ്കിലും ആർക്കും പുസ്തകത്തിന്റെ ഉള്ളടക്കം മനസിലാക്കാൻ സാധിച്ചില്ല. അതോടെ ലോകത്തിനു മുന്നിൽ പുസ്തകം പരിചയപ്പെടുത്തുകയായിരുന്നു അദ്ദേഹം.
Read also: കടയിലെ സ്ഥിരം സന്ദർശകയായ വൃദ്ധ മരിച്ചപ്പോൾ പഴക്കച്ചവടക്കാരന് ലഭിച്ചത് 3.8 കോടി രൂപയുടെ സ്വത്ത്!
വിൽഫ്രഡ് വോയ്നിച്ചിന്റെ മരണശേഷം പലയിടങ്ങളിൽ പുസ്തകം കൈമറിഞ്ഞുപോയി. 1969 മുതൽ യേൽ സർവ്വകലാശാലയുടെ കൈവശമാണുള്ളത്. ഏറ്റവും രസകരമായ കാര്യമെന്തെന്നാൽ രണ്ടാം ലോക മഹായുദ്ധ സമയത്ത് ജർമനിയുടെ രഹസ്യകോഡ് കണ്ടെത്തിയവർക്ക് പോലും ഈ പുസ്തകത്തിന്റെ നിഗൂഢത കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നതാണ്.
Story highlights-about voynich manuscript