മനംനിറയെ അയ്യനെ തൊഴുത് ജയറാം; ശബരിമല ദർശന ചിത്രങ്ങൾ
മണ്ഡലപൂജയുടെ ഭാഗമായി ശബരിമലയിൽ വലിയ തിരക്കാണ്. വിർച്വൽ ക്യൂ വഴി നിരവധിപേരാണ് ബുക്ക് ചെയ്ത് ദർശനത്തിന് എത്തുന്നത്. ഇപ്പോഴിതാ, നടൻ ജയറാം ശബരിമലയിൽ ദർശനം നടത്തിയിരിക്കുകയാണ്. എല്ലാവർഷവും മുടങ്ങാതെ നടയിലെത്താറുണ്ട് നടൻ. ഈ മണ്ഡലകാലത്തും അതിന് മുടക്കമുണ്ടായില്ല.
34 വർഷങ്ങൾക്ക് മുമ്പ് സംവിധായകൻ പത്മരാജൻ, 1988-ൽ പുറത്തിറങ്ങിയ ‘അപരൻ’ എന്ന ദുരൂഹ ചിത്രത്തിലൂടെ മലയാള ചലച്ചിത്രലോകത്തിന് സമ്മാനിച്ച നടനാണ് ജയറാം.പിന്നീട് അദ്ദേഹം മോളിവുഡിലെ ഏറ്റവും വൈവിധ്യമാർന്ന നടന്മാരിൽ ഒരാളായി വളർന്നു. മറ്റുഭാഷകളിലും താരമായി മാറിയ ജയറാം അഭിനയത്തിന് പുറമെ ചെണ്ടമേളത്തിലും തിളങ്ങാറുണ്ട്.
അതേസമയം, അടുത്തിടെ ഗായകൻ യേശുദാസ് ശബരിമല നടയിൽ ഹരിവർശനം പാടുന്ന വിഡിയോ ശ്രദ്ധനേടിയിരുന്നു. സംഗീത ലോകത്തെ ഗാനഗന്ധർവനാണ് യേശുദാസ്. മലയാളികൾക്ക് ഹൃദ്യമായ അനേകായിരം ഗാനങ്ങൾ സമ്മാനിച്ച യേശുദാസിന്റെ ശബ്ദം വൃശ്ചിക മാസമായാൽ നാടെമ്പാടും ഉയരും. കാരണം, ശബരിമലയിൽ അത്താഴപൂജ കഴിഞ്ഞ് നടയടക്കുന്നത് യേശുദാസ് ആലപിച്ച ഹരിവരാസനം കൊണ്ടാണ്. രാത്രിയിൽ ശ്രീകോവിൽ അടയ്ക്കുമ്പോൾ ഉച്ചഭാഷിണിയിൽ ഹരിവരാസനം ഉയർന്നു കേൾക്കും. പ്രകൃതിപോലും നിശ്ചലമാകുന്ന നിമിഷം എന്നാണ് ആളുകൾ ഈ അനുഭവത്തെ വിശേഷിപ്പിക്കുന്നത്.
Story highlights- actor jayaram’s sabarimala visit