സംഗീതവും അഭിനയവും കൈമുതൽ; മലയാളത്തിന്റെ പ്രിയങ്കരി ആർ സുബ്ബലക്ഷ്മി വിടപറയുമ്പോൾ..

December 1, 2023

നടിയും സംഗീതജ്ഞയുമായ ആർ സുബ്ബലക്ഷ്മി വ്യാഴാഴ്ച തിരുവനന്തപുരത്ത് അന്തരിച്ചു. 87 വയസിലാണ് വേർപാട്. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ബുദ്ധിമുട്ടിയിരുന്നു. ആകാശവാണിയിലെ മുൻ ജീവനക്കാരിയായ സുബ്ബലക്ഷ്മി ജവഹർ ബാലഭവനിൽ സംഗീത പരിശീലകയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അന്തരിച്ച നടി ആർ സുബ്ബലക്ഷ്മിയുടെ മൃതദേഹം ഇന്ന് പൊതുദർശനത്തിന് വെക്കും

വിദേശത്തുള്ള മകൻ നാട്ടിലെത്തിയ ശേഷമാകും സംസ്കാര ചടങ്ങുകളിൽ തീരുമാനമെടുക്കുക. തിരുവനന്തപുരം ജി ജി ആശുപത്രിയിൽ ഇന്നലെ രാത്രി 8.40 ഓടെ ആയിരുന്നു അന്ത്യം. കർണാടക സംഗീതജ്ഞയും നർത്തകിയും ആണ് സുബ്ബലക്ഷ്മി. സിനിമാ സീരിയൽ നടിയായ താര കല്യാണിന്റെ അമ്മകൂടിയാണ് സുബ്ബലക്ഷ്മി. മുത്തശ്ശി വേഷങ്ങളാണ് സുബ്ബലക്ഷ്മിയെ താരമാക്കി മാറ്റിയത്.

Read also: ആരാധനമൂര്‍ത്തിയായി റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്, നേര്‍ച്ചയായി ബിയര്‍ അഭിഷേകം, വ്യത്യസ്തമായി ബുള്ളറ്റ് ബാബ ക്ഷേത്രം

നന്ദനം, കല്യാണരാമൻ, തിളക്കം തുടങ്ങി നിരവധി സിനിമകളിലെ മുത്തശ്ശി വേഷങ്ങളിലൂടെയാണ് ശുഭലക്ഷ്മി ശ്രദ്ധേയ ആകുന്നത്. നിരവധി പരസ്യ ചിത്രങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. തമിഴ്, ഹിന്ദി ചിത്രങ്ങളിലും വേഷമിട്ടു. നടൻ വിജയ്ക്കൊപ്പം തമിഴിൽ അഭിനയിച്ച ബീസ്റ്റ് ആണ് അവസാന ചിത്രം. കല്യാണ രാമനിലെ വേഷമാണ് എപ്പോഴും പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമായി നിലനിൽക്കുന്നത്.

Story highlights- Actor, musician R Subbalakshmi, 87, passes away