‘മക്കളുടെ നല്ല നാളേക്കായി സ്ത്രീധന സമ്പ്രദായം ഒടുങ്ങണം’; ഡോ. ഷഹനയുടെ മരണത്തില്‍ സുരേഷ് ഗോപി
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ യുവ ഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി. നമ്മുടെ മക്കളുടെ നല്ല ഭാവിയ്ക്കായി സ്ത്രീധന സമ്പ്രദായം ഒടുങ്ങണമെന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്. സത്രീ തന്നെയാണ് ധനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ( Actor Suresh Gopi reacts doctor Shahna )
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം; ‘ഷഹന എന്നല്ല ഇതുപോലെയുള്ള ഏത് പെണ്മക്കളയാലും ജാതിക്കതീതമായി ഉറച്ച നിലപാട് നമ്മള് എടുത്തേ മതിയാകൂ. നമ്മുടെ മക്കളുടെ നല്ല ഭാവിയിലേക്കായി, സ്ത്രീധന സമ്പ്രദായം ഒടുങ്ങണം. സ്ത്രീ തന്നെ ആണ് ധനം.. സ്ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കുക തന്നെ ചെയ്യണം. Dr. Shahna ജീവിക്കും. കരുത്തും തന്റേടവുമുള്ള സ്ത്രീമനസ്സുകളിലൂടെ. SAY NO TO DOWRY AND SAVE YOUR SONS’, എന്നാണ് സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചത്.
സ്ത്രീധനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് വിവാഹം മുടങ്ങുമെന്ന സാഹചര്യത്തിലേക്ക് എത്തയതോടെയാണ് ഷഹന ജീവിതം അവസാനിപ്പിച്ചത്. സംഭവത്തില്‍ സുഹൃത്തും പിജി വിദ്യാര്‍ഥിയുമായ ഡോ. റുവൈസിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷഹനയുടെ മരണത്തിന് പിന്നാലെ ഒളിവിലായിരുന്ന ഇയാളെ കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടില്‍ നിന്നാണ് കസ്റ്റഡിയെടുത്തത്. തുടര്‍ന്ന് തിരുവനന്തപുരത്ത് എത്തിച്ച് ചോദ്യം ചെയത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Read Also : അജ്മലിനെയും മുഷീറിനെയും ഓര്‍മയില്ലേ.. നിരത്തിലെ ഈ കരുതലിന് നമുക്ക് നല്‍കാം.. ഒരു വലിയ നന്ദി
പണമാണ് വലുതെന്ന് റുവൈസ് പറഞ്ഞതാണ് ഷഹനയെ ഏറെ വേദനിപ്പിച്ചതെന്നാണ് ഷഹനയുടെ സഹോദരന് പറയുന്നത്. വീട്ടുകാരുടെ സമ്മര്‍ദത്തെ മറികടന്ന് ഷഹനയെ വിവാഹം കഴിക്കാന്‍ റുവൈസ് ഒരുക്കമാണെങ്കില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കൂടെ നില്‍ക്കാമെന്നും ഷഹനയുടെ കുടുംബം വാക്ക് നല്‍കിയിരുന്നു. എന്നാല്‍ അതുവേണ്ടെന്നും തനിക്ക് ഇക്കാര്യത്തില്‍ പിതാവിനെ ധിക്കരിക്കാനാകില്ലെന്നുമായിരുന്നു റുവൈസിന്റെ മറുപടി.
Story Highlights : Actor Suresh Gopi reacts doctor Shahna