‘പ്രണവ് ചന്ദ്രന്, ബോളിവുഡ് ഗായകന്’; പ്രതിശുധ വരനെ പരിചയപ്പെടുത്തി നടി സുരഭി സന്തോഷ്
മലയാളികള്‍ക്ക സുപരിചിതയാണ് നടി സുരഭി സന്തോഷ്. 2018-ല്‍ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബന്റെ ‘കുട്ടനാടന്‍ മാര്‍പ്പാപ്പ’ എന്ന ചിത്രത്തിലുടെയാണ് യുവനടി ശ്രദ്ധ നേടുന്നത്. അഭിനയത്തിന് പുറമെ മോഡലിങ്ങിലും ക്ലാസിക് ഡാന്‍സിലും മുദ്രപതിപ്പിച്ചിട്ടുണ്ട്. അതിലുപരി അഭിഭാഷകയുമാണ് സുരഭി. ( Actress Surabhi Santhosh reveals her fiance )
ഇതിനിടയില്‍ നടി വിവാഹിതയാകാന്‍ പോകുന്നുവെന്ന തരത്തിലുള്ള പോസ്റ്റ് പങ്കുവച്ചിരുന്നു. എന്നെന്നും എന്റേത് എന്ന വാചകവുമായി ജീവിതത്തിന്റെ അടുത്ത ചുവടുവെയ്പ്പ് താന്‍ നടത്തുന്നുവെന്ന പ്രഖ്യാപനമാണ് സുരഭി സോഷ്യല്‍മീഡിയ പോസ്റ്റിലൂടെ നടത്തിയത്. എന്നാല്‍ വരന്റെ മുഖം കാണാത്ത തരത്തിലുള്ള ചിത്രം പോസ്റ്റ് ചെയ്തതോടെ ആരാധകരും ആകാംക്ഷയിലായിരുന്നു.
എന്നാല്‍ ആരാധകരുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ താരം തന്റെ പ്രതിശ്രുത വരനെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇരുവരുടെയും വിവാഹ നിശ്ചയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചുകൊണ്ടാണ് നടി വരന്റെ മുഖം വെളിപ്പെടുത്തിയത്. വളരെ നാള് മുമ്പുതന്നെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്നും ഇപ്പോഴാണ് തുറന്നു പറയാനുള്ള സമയമെത്തിയതെന്നും സുരഭി മനസ് തുറന്നു.
Read Also : രഞ്ജി ഏട്ടനും രാജു ഏട്ടനും ഒപ്പം ബാലാമണി; ഓർമ്മചിത്രം പങ്കുവെച്ച് നവ്യ നായർ
പ്രണവ് ചന്ദ്രന് എന്നാണ് പേര്. ബോളിവുഡ് ഗായകനായ പ്രണവ് പയ്യന്നുരിലാണ് ജനിച്ചത്. മുംബൈയിലാണ് വളര്‍ന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ കണ്ടുമുട്ടിയ ഇരുവരുടെ വിവാഹ നിശ്ചയം ബന്ധുക്കള്‍ ചേര്‍ന്നാണ് നടത്തിയത്. വിവാഹക്കാര്യം വെളിപ്പെടുത്താന്‍ കുറച്ച് സമയം വേണമെന്ന് ഇരുവര്‍ക്കും തോന്നിയതിനാണ് കുടുതല്‍ കാര്യം പറയാതിരുന്നതെന്നും നടി കുട്ടിച്ചേര്‍ത്തു. മാര്‍ച്ച് 25 ന് കോവളത്ത് വച്ചാണ് വിവാഹച്ചടങ്ങുകള്‍ നടക്കുക.
Story Highlights : Actress Surabhi Santhosh reveals her fiance