രഞ്ജി ഏട്ടനും രാജു ഏട്ടനും ഒപ്പം ബാലാമണി; ഓർമ്മചിത്രം പങ്കുവെച്ച് നവ്യ നായർ

December 11, 2023

മലയാളികളുടെ പ്രിയ നടിയാണ് നവ്യ നായർ. നാടൻ സൗന്ദര്യവും മുഖശ്രീയുമായി സിനിമ ലോകത്തേക്ക് നവ്യ കടന്നു വന്നത്. പിന്നീട് ഒട്ടേറെ സിനിമകളിൽ വേഷമിട്ട നവ്യ വിവാഹശേഷം സിനിമ ലോകത്ത് നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു. വിവാഹ ശേഷവും നടി സിനിമയിൽ അഭിനയിച്ചെങ്കിലും സജീവമായില്ല. ഇപ്പോൾ ഒരുത്തീ എന്ന ചിത്രത്തിലൂടെ വീണ്ടും സജീവമായിരിക്കുകയാണ് നവ്യ നായർ. ജാനകി ജാനേ എന്ന ചിത്രത്തിലാണ് നവ്യ നായർ ഏറ്റവും ഒടുവിൽ വേഷമിട്ടത്.

ഇഷ്ടം എന്ന സിനിമയിലായിരുന്നു തുടക്കമെങ്കിലും നവ്യ നായരേ എന്നും എല്ലാവരും ഓർമ്മിക്കുന്നത് നന്ദനം സിനിമയിലെ ബാലാമണി എന്ന കഥാപാത്രത്തിലൂടെയാണ്. രഞ്ജിത് സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് അഭിനയലോകത്തേക്ക് എത്തിയത്. ഈ ചിത്രത്തിന്റെ ഭാഗമായെടുത്ത ഒരു ചിത്രം പങ്കുവയ്ക്കുകയാണ് നവ്യ നായർ ഇപ്പോൾ.

‘വളരെ മനോഹരമായ ഒരു ഓർമ്മ..രഞ്ജി ഏട്ടൻ, രാജു ചേട്ടൻ..എനിക്ക് ബാലാമണിയെ തന്നതിന് ദൈവത്തിന് നന്ദി, രഞ്ജി ഏട്ടാ നന്ദി, അതുകൊണ്ടാണ് ഞാൻ ഇവിടെ നിലനിൽക്കുന്നത്..ഇത് അയച്ചതിന് വിവേകിന് നന്ദി..ഓർമ്മയായി സൂക്ഷിക്കാൻ കൈയിൽ ഫോട്ടോകളില്ലാത്ത ഒരു വ്യക്തിയാണ് ഞാൻ’- നവ്യ കുറിക്കുന്നു.

Read also: ഫിലോമിനയുടെ കിടിലന്‍ ഡയലോഗുമായി വിന്‍സി; സ്ത്രീധനത്തിനെതിരായ വീഡിയോക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയ

അതേസമയം, നവ്യ ഏറ്റവും ഒടുവിൽ വേഷമിട്ട ജാനകി ജാനേ എന്ന ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയിരുന്നു. ചിത്രത്തിൽ നവ്യ നായരുടെ നായകനായി എത്തിയത് സൈജു കുറുപ്പ് ആയിരുന്നു. എന്തിനെയും അങ്ങേയറ്റം ഭയമുള്ള ജാനകി എന്ന യുവതിയുടെ കരുത്തുറ്റ പരിണാമത്തിന്റെ കഥയാണ് ചിത്രം പങ്കുവയ്ക്കുന്നത്. അതേസമയം, വിവാഹശേഷമുള്ള നീണ്ട ഇടവേളകഴിഞ്ഞ് ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് നടി മടങ്ങിയെത്തിയത്. വി കെ പ്രകാശ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.

Story highlights- navya nair about nandhanam movie