‘മൂന്നാം കിട പ്രവൃത്തിയായിപ്പോയി’; കുടുംബത്തെ അപമാനിച്ചതില്‍ പ്രാപ്തി എലിസബത്തിനെതിരെ അഹാന
നടിയും സോഷ്യല്‍ മിഡിയ ആക്ടിവിസ്റ്റുമായ പ്രാപ്തി എലിസബത്തിനെതിരെ കടുത്ത ഭാഷയില്‍ രൂക്ഷവിമര്‍ശനവുമായി അഹാന കൃഷ്ണ. കുടുംബത്തിലുള്ള ഒരാളുടെ രാഷ്ട്രീയത്തിന്റെ പേരില്‍ മറ്റുള്ളവരെ വലിച്ചിഴയ്ക്കുന്നത് മൂന്നാം കിട പ്രവൃത്തിയെന്നാണ് പ്രാപ്തിക്കെതിരെ അഹാന പറഞ്ഞത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു വിമര്‍ശനം. ( Ahaana Krishna reacts against Prapti Elizabeth )
ഒരടിസ്ഥാനവുമില്ലാത്ത കാര്യത്തിനായി ഞങ്ങളുടെ കുടുംബ ഫോട്ടോ തപ്പിയെടുത്തു. നിങ്ങളെ ഒരു സമയത്ത് പിന്തുണച്ചിരുന്ന ആളാണ് ഞാന്‍. ഈ വിഷയത്തില്‍ ഞാനെവിടെയെങ്കിലും പ്രതികരിച്ചിരുന്നതായി നിങ്ങള്‍ കണ്ടോ അഹാന ഇന്‍സ്റ്റഗ്രാമില്‍ ചോദിച്ചു.
അച്ഛന്റെ രാഷ്ട്രീയത്തിന്റെ പേരില്‍ ഒരുപാട് മുഖമില്ലാത്ത വ്യക്തികള്‍ എന്റെയും അമ്മയുടെയും സഹോദരിമാരുടെയും സോഷ്യല്‍ മിഡിയ പേജുകളില്‍ വന്ന് വെറുപ്പ് തുപ്പുകയാണ്. നിങ്ങള്‍ അവരെക്കാള്‍ കഷ്ടമാണ്. ലജ്ജ തോന്നുന്നു. നാണക്കേടാണിത്. ഷെയിം ഓണ്‍ യു എലിസബത്ത്’. അഹാന കൃഷ്ണ കൂട്ടിച്ചേര്‍ത്തു.
Read Also : “സന്ദേശം കണ്ട പിറ്റേദിവസം മുതൽ ഞാൻ ജോലിയ്ക്ക് പോയി”; വേദിയിൽ അനുഭവം പങ്കുവെച്ച് വി ഡി സതീശൻ
നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെയും കുടുംബത്തിന്റെയും ചിത്രത്തിനൊപ്പമാണ് പ്രാപ്തി എലിസബത്ത് ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ടത്. ആരാണ് കൃഷ്ണ സിസ്റ്റേഴ്‌സിനോട് വംശഹത്യയ്‌ക്കൊപ്പം നില്‍ക്കുന്നത് വേറിട്ട രാഷ്ട്രീയ ചിന്തയല്ലെന്ന് പറഞ്ഞു കൊടുക്കുക എന്നതായിരുന്നു പ്രാപ്തിയുടെ വാക്കുകള്‍. ഇതിനെതിരെയാണ് അഹാനയും സഹോദരിമാരും വിമര്‍ശനമുന്നയിച്ചത്. പ്രാപ്തി എലിസബത്തിന്റെ സ്റ്റോറിയുടെ സ്‌ക്രീന്‍ഷോട്ട് സഹിതമായിരുന്നു അഹാനയുടെ പ്രതികരണം.
Story highlights : Ahaana Krishna reacts against Prapti Elizabeth