വിവാഹ ദിനത്തിൽ തിളങ്ങാൻ ദിവസങ്ങൾക്ക് മുൻപ് വധു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എല്ലാ പെൺകുട്ടികളുടെയും സ്വപ്നമാണ് വിവാഹം. ജീവിതത്തിലെ സുന്ദരമായ ദിവസത്തിൽ ഏറ്റവും സുന്ദരിയായി കാണപ്പെടണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ചർമ്മ സംരക്ഷണത്തിൽ ഈ സമയത്ത് വളരെയധികം കരുതലുകൾ ആവശ്യമുണ്ട്. വിവാഹത്തിന് മുന്നോടിയായി സൗന്ദര്യസംരക്ഷണത്തിനായി പല അബദ്ധങ്ങളും സംഭവിക്കാം. അതുകൊണ്ട് തന്നെ വിവാഹത്തിന് തയ്യാറെടുമ്പോൾ ഒഴിവാക്കേണ്ട കാര്യങ്ങൾ പരിചയപ്പെടാം.
പിഎച്ച് അളവ് കുറയ്ക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക. മദ്യം, പഞ്ചസാര, മുട്ടയുടെ മഞ്ഞ എന്നിവ അസിഡിറ്റി ഉണ്ടാക്കും. അത് ഒഴിവാക്കുക. പച്ചക്കറികൾ, മഞ്ഞൾ, നാരങ്ങ എന്നിവയൊക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇവ ശരീരത്തിന്റെ പിഎച്ച് അളവ് സന്തുലിതമാക്കാൻ സഹായിക്കും. അസന്തുലിതമായ പി.എച്ച് അളവ് ചർമ്മത്തിൽ വീക്കം, മുഖക്കുരു തനിയെ പൊട്ടുന്നതിനുമൊക്കെ കാരണമാകുന്നു.
കുളിക്കനുപയോഗിക്കുന്ന സോപ്പിലും ശ്രദ്ധിക്കണം. ചർമ്മത്തിന്റെ സംരക്ഷണ പാളിയെ ബാധിക്കാത്ത പിഎച്ച് ന്യൂട്രൽ സോപ്പ് ഉപയോഗിക്കേണ്ടത് വളരെ പ്രധാനമാണ്. പിഎച്ച് ന്യൂട്രൽ ആയിട്ടുള്ള മോയ്‌സ്ചറൈസിംഗ് സോപ്പ് ആണ് ഉപയോഗിക്കേണ്ടത്.
വിവാഹത്തിനായി മാത്രം ഫേഷ്യൽ ചെയ്യാൻ ഒരുങ്ങരുത്. പ്രത്യേകിച്ച് മുൻപ് ഫേഷ്യൽ ചെയ്തിട്ടില്ലെങ്കിൽ. കാരണം ഇത് നിങ്ങളുടെ ചർമ്മത്തിന്റെ സ്വാഭാവികത നഷ്ടമാകും. വിവാഹമെത്തുമ്പോൾ ഷോപ്പിങ്ങിനും മറ്റുമായി പുറത്തുപോകേണ്ടതുണ്ട്. ഈ സമയത്ത് സൺസ്‌ക്രീൻ പുരട്ടാൻ മറക്കരുത്. മാത്രമല്ല, ദിവസം മുഴുവൻ സൺസ്‌ക്രീൻ നിലനിൽക്കില്ല. അതുകൊണ്ടുതന്നെ ഒരുമണിക്കൂർ ഇടവിട്ട് സൺസ്‌ക്രീൻ പുരട്ടണം. കുളിച്ചതിന് ശേഷം മുഖവും ശരീരവും മോയ്സ്ചറൈസ് ചെയ്യുന്നുവെന്ന് ഉറപ്പാക്കുക. ചർമ്മത്തിന്റെ ജലാംശം നിലനിർത്താൻ ഇത് സഹായിക്കും.
Story highlights- avoid these skin care mistakes before marriage day