കൊടുങ്കാറ്റിൽ നാലുമാസം പ്രായമുള്ള കുഞ്ഞ് പറന്നുപോയി; കാറ്റടങ്ങിയപ്പോൾ മരക്കൊമ്പിൽ സുരക്ഷിതനായി കുഞ്ഞ്!
അത്ഭുതകരമായ കാര്യങ്ങൾ സംഭവിക്കുന്നത് അപ്രതീക്ഷിതമായാണ്. ആർക്കും വിശ്വസിക്കാനാകാതെ ഒരു അവസാനവും ആ സംഭവങ്ങൾക്ക് ഉണ്ടാകും. അത്തരത്തിലൊന്നാണ് ഇപ്പോൾ ടെന്നസിയിലെ ക്ലാർക്സ്വില്ലെയിൽ നിന്നും ശ്രദ്ധനേടുന്നത്. ഡിസംബർ 9 ശനിയാഴ്ച ഈ പ്രദേശത്ത് ഒരു ചുഴലിക്കാറ്റ് വീശിയപ്പോൾ തന്റെ പങ്കാളിക്കും രണ്ട് കൊച്ചുകുട്ടികൾക്കുമൊപ്പം സിഡ്നി മൂർ എന്ന യുവതി അവരുടെ മൊബൈൽ ഹോമിനുള്ളിൽ ഉണ്ടായിരുന്നു.
കാറ്റ് ശക്തമായപ്പോൾ വീട് തകർന്ന് 4 മാസം പ്രായമുള്ള കുഞ്ഞ് അത് കിടന്നിരുന്ന ബസിനറ്റ് അടക്കം പറന്നുയർന്നുപോയി. നെഞ്ചുലയ്ക്കുന്ന കാഴ്ചയായിരുന്നു സിഡ്നി മൂറിന് ഇത്. ശക്തമായ കാറ്റിൽ ബസിനറ്റ് വായുവിലേക്ക് പറന്നു. ലോർഡ് എന്നാണ് കുഞ്ഞിന്റെ പേര്. അത്രയധികം ശക്തമായി പറന്നുപോയതിനാലും ബസിനറ്റിൽ സുരക്ഷിതനായി ഇരിക്കാനുള്ള സാധ്യത കുറവായിരുന്നതിനാലും കുഞ്ഞ് സുരക്ഷിതമായിരിക്കില്ലന്നാണ് മാതാപിതാക്കൾ കരുതിയത്.
ബസിനറ്റ് പറന്നപ്പോൾ തന്നെ സിഡ്നിയുടെ പങ്കാളി അത് പിടിച്ചുനിർത്താൻ ശ്രമിച്ചിരുന്നു. എന്നാൽ മേൽക്കൂര ഇതിനകം തന്നെ പൊട്ടിവീണിരുന്നു. എന്നാൽ, അവിടെയാണ് അത്ഭുതം സംഭവിച്ചത്. ബസിനറ്റ് പറന്നുയർന്ന് മരക്കൊമ്പിൽ ആണ് ചെന്നിരുന്നത്. കുഞ്ഞ് ബസിനറ്റിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു. അതിനാൽത്തന്നെ അതിൽ നിന്നും താഴേക്കും വീണില്ല.
Read also: ‘ക്രിസ്മസ് അല്ലേ, തലമുടിയിൽ ഒരു ട്രീ ആയാലോ?’- വൈറലായൊരു ഫാഷൻ പരീക്ഷണം
കുഞ്ഞ് മരിച്ചുവെന്ന് ഉറപ്പിച്ചാണ് കാറ്റ് ഒതുങ്ങിയപ്പോൾ കുടുംബം തിരഞ്ഞിറങ്ങിയത്. എന്നാൽ അമ്പരപ്പിക്കുന്ന ഈ കാഴ്ച അവർക്ക് വിശ്വസിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. കുഞ്ഞിന്റെ മുഖത്ത് ഒരു ആഴത്തിലുള്ള മുറിവ് സംഭവിച്ചു. എന്നാൽ അതും പെട്ടെന്ന് ഭേദമായി.
Story highlights- baby was blown away by the storm and safely landed on a tree