കവർ കളയാൻ വരട്ടെ, ‘പാർലെ-ജി’ ബിസ്‌കറ്റ് കവറുകൊണ്ട് സ്റ്റൈലിഷ് ബാഗ് ഒരുക്കി യുവതി- വിഡിയോ

December 20, 2023

തൊണ്ണൂറുകളിൽ ജനിച്ചവരുടെ ഒരു വികാരം തന്നെയായിരുന്നു പാർലെ-ജി ബിസ്കറ്റ്. 86 വർഷത്തെ പാരമ്പര്യമുള്ള പാർലെ-ജി കാലങ്ങളായി അവരുടെ പ്രൗഢി നിലനിർത്തുന്നുണ്ട് എന്നറിഞ്ഞത് 2020 ൽ കൊവിഡ് ലോക്ക്ഡൗണിൽ ആയിരുന്നു. ഇത്ര വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് അത്തരത്തിലൊരു വിറ്റുവരവ് പാർലെ-ജിക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ, പാർലെ-ജി വീണ്ടും ചർച്ചയാകുകയാണ്.

പാർലെ-ജി ബിസ്കറ്റിന്റെ വലിയ കവറിൽ ഒരുക്കിയ സ്റ്റൈലൻ ബാഗാണ് താരം. ഒരു ഇൻസ്റ്റാഗ്രാം കണ്ടന്റ് ക്രിയേറ്ററും DIY ചാച്ചി എന്നറിയപ്പെടുന്ന ശ്വേത മഹാദിക്, പാർലെ-ജി ബിസ്‌ക്കറ്റ് കവറിനെ ഒരു സ്റ്റൈലൻ സ്ലിംഗ് ബാഗാക്കി മാറ്റി. ഇത് ക്രാഫ്റ്റിംഗ് വൈദഗ്ദ്ധ്യം മാത്രമല്ല, അപ്‌സൈക്ലിംഗിനോടുള്ള യുവതിയുടെ പ്രതിബദ്ധതയും കാണിക്കുന്നു.

ശൂന്യമായ പാർലെ-ജി പാക്കറ്റ് ഫാഷനബിൾ ആക്സസറിയായി പുനർനിർമ്മിക്കുന്ന ശ്വേതയുടെ വിഡിയോ വൈറലായിക്കഴിഞ്ഞു. . കൃത്യതയോടെ ഒഴിഞ്ഞ കവർ മുറിച്ച് സുതാര്യമായ പ്ലാസ്റ്റിക് ഷീറ്റുകൾക്കിടയിൽ കറുത്ത നൂൽ കൊണ്ട് ഭംഗിയായി ബന്ധിപ്പിച്ചിരിക്കുന്നു. തയ്ച്ച് ഈ പാളികളെ പരസ്പരം ബന്ധിപ്പിക്കുന്നു, അതേസമയം ബാഗിന്റെ അരികിൽ ചുവന്ന തുണികൊണ്ടുള്ള ഒരു നിറം നൽകുന്നു. ഒരു ചെയിൻ സ്ട്രാപ്പ് നൽകി ഇത് ഒരു ട്രെൻഡി സ്ലിംഗ് ബാഗാക്കി മാറ്റുന്നു.

Read also: പിന്തുണയോടെ കുടുംബം, ജീവിതസാഹചര്യങ്ങളോട് പൊരുതി കേരളത്തിലെ ആദ്യ ട്രാന്‍സ് വുമണ്‍ ഡോക്ടറായി വിഭ

അതേസമയം, 2020ൽ നാട്ടിലേക്ക് മടങ്ങിയ ഓരോ അതിഥി തൊഴിലാളികൾക്കും നൽകിയ ഭക്ഷണ പൊതിയിൽ പാർലെ ജി ബിസ്കറ്റും ഉണ്ടായിരുന്നു. നിരവധി പാക്കറ്റുകൾ വാങ്ങിയാണ് സ്വന്തം നാടുകളിലേക്ക് പലരും മടങ്ങിയയത്. ദുരിതാശ്വാസ ക്യാമ്പുകളിലും പാർലെ ജി ബിസ്കറ്റ് ആയിരുന്നു വിതരണം ചെയ്തത്.

Story highlights- bag made from Parle-G wrapper