ചതുരാകൃതിയില്‍ ചക്രങ്ങളുമായി ഒരു സൈക്കിള്‍; പ്രതികരണവുമായി വ്യവസായ പ്രമുഖന് ആനന്ദ മഹീന്ദ്ര
സാങ്കേതിക വിദ്യയുടെ പുത്തന്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്നത് മുതല്‍ ഉപയോഗശൂന്യമായ വസ്തുക്കളില്‍ പുതിയ ഉപകരണങ്ങള്‍ അടക്കമുള്ളവ ഒരുക്കിയെടുക്കുന്നത് ഇപ്പോള്‍ സാധാരണ കാര്യമായി മാറിയിരിക്കുകയാണ്. ഇത്തരത്തിലുള്ള വ്യത്യസ്തങ്ങളായ കണ്ടുപിടിത്തങ്ങളുടെ വീഡിയോകള്‍ യുട്യൂബ് അടക്കമുള്ള വീഡിയോ പ്ലാറ്റ്ഫോമുകളില്‍ നമുക്ക് കാണാവുന്നതാണ്. അത്തരത്തിലൊരു വ്യത്യസ്തമായ കണ്ടുപിടിത്തതിന് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ വ്യവസായ പ്രമുഖന് ആനന്ദ് മഹീന്ദ്ര. ( Bicycle With Square Wheels Anand Mahindra Replies )
ആനന്ദ് മഹീന്ദ്രയെ പോലൊരു വ്യവാസായ പ്രമുഖന് ശ്രദ്ധയാകര്‍ഷിക്കാന്‍ തക്കതായ എന്ത് സാങ്കേതിക വിദ്യയാണ് അതെന്ന് നിങ്ങള്‍ ആലോചിക്കുന്നുണ്ടാവും അല്ലെ.. എഞ്ചിനിയറും ഡിജിറ്റല്‍ ക്രിയേറ്ററുമായ സെര്‍ജി ഗോര്ഡിയീവ് വികസിപ്പിച്ചെടുത്ത സൈക്കിളാണ് ആനന്ദ് മഹീന്ദ്രയുടെ ശ്രദ്ധയില്‍പെട്ടത്. ഗോര്ഡിയീവും സംഘവും ഇതുവരെ നിര്‍മിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വ്യത്യസ്തമായ പ്രൊജക്ടുകളില്‍ ഒന്നാണിതെന്നാണ് അ്ദ്ദേഹം അഭിപ്രായപ്പെടുന്നത്. സാധാരണ സൈക്കിളില്‍ നിന്നും വ്യത്യസ്തമായി വൃത്താകൃതിയിലുള്ള ടയറുകള്‍ ഉപയോഗിക്കുന്നതിനുപകരം അദ്ദേഹം ചതുരാകൃതിയിലുള്ള ചക്രങ്ങളാണ് ഉപയോഗിച്ചത്. ഇതിനായി തന്റെ വര്‍ക്ക് ഷോപ്പിലെ പഴയ സൈക്കിളുകളുടെ ഭാഗങ്ങളാണ് ഗോര്ഡിയീവും സംഘവും ഉപയോഗിച്ചത്.
എന്നാല്‍ ചതുരാകൃതിയില്‍ ടയറുകളുമായി ഒരു സൈക്കിള്‍ എങ്ങനെ ഉപയോഗിക്കുമെന്നാണ് സംശയമെങ്കിലും അതിനും തക്കതായ സങ്കേതികവിദ്യ അദ്ദേഹത്തിന്റെ കയ്യിലുണ്ട്. ഉരിക്ക് ഫ്രെയിമില്‍ ചെയിനുകളുടെ സഹായത്തോടെയാണ് ഗോര്ഡിയീവ് ചതുരത്തിലുള്ള ടയറുകളുടെ കറക്കം സാധ്യമാകുന്നത്. കുറച്ചുകൂടെ വ്യക്തമായി നിരീക്ഷിച്ചാല്‍ യുദ്ധ ടാങ്കറുടെ ചക്രത്തിന്റെ സാങ്കേതികവിദ്യയുമായി സാമ്യം തോന്നിയേക്കാം.
നിര്‍മാണത്തിന് ശേഷം ചതുരാകൃതിയിലുള്ള ടയറുകളുള്ള ഒരു സൈക്കിള്‍ പ്രവൃത്തിപ്പിച്ച് കാണിക്കുന്നതും അദ്ദേഹം പുറത്തുവിട്ട വീഡിയോയില്‍ കാണാനാകും. സാധാരണ വേഗതയില്‍ കുറവാണെങ്കിലും സംഗതി അടിപൊളിയാണ്.
I have only ONE question: “WHY??” pic.twitter.com/YopuctOsve
— anand mahindra (@anandmahindra) December 28, 2023
ഈ കണ്ടുപിടിത്തം ശ്രദ്ധയില്‍പെട്ടതോടെയാണ് ആനന്ദ് മഹീന്ദ്ര പ്രതികരണവുമായി എത്തിയത്. ‘എനിക്ക് ഒരു ചോദ്യമേ ഉള്ളൂ, എന്തുകൊണ്ട്..? എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം സൈക്കിളിന്റെ വീഡിയോ റീട്വീറ്റ് ചെയ്തത്. അദ്ദേഹത്തെ പോലെത്തന്നെ ചതുരാകൃതിയിലുള്ള ടയറുകളുള്ള ഒരു സൈക്കിള്‍ എതെല്ലാം സാഹചര്യത്തില്‍ സഹായകമാകുമെന്ന് നമുക്കും ചിന്തിക്കാനാകില്ല.
Read Also : കാനഡ ടൂ ഇന്ത്യ റോഡ് ട്രിപ്പ്; 19 രാജ്യങ്ങളിലൂടെ 19,000 കിലോമീറ്റര്‍ താണ്ടിയൊരു സാഹസിക യാത്ര
Story highlights : Bicycle With Square Wheels Anand Mahindra Replies