ബ്ലൂടുത്ത് എപ്പോഴും ഓണാക്കിയിടാറുണ്ടോ..? കാത്തിരിക്കുന്നത് മുട്ടന്‍ പണി
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരാണല്ലോ നാമെല്ലാവരും.. ഇതിനൊപ്പം തന്നെ ഒഴിച്ചുകൂടാനാകാത്ത ഒന്നാണല്ലോ ഇയര്‍ഫോണുകള്‍. ഇത്തരത്തില്‍ കൊണ്ടുനടക്കാനുള്ള എളുപ്പത്തിനായി ബ്ലൂടുത്ത് കണക്ഷനുള്ള ഉപകരണങ്ങളും ഉപയോഗിക്കാറുണ്ട്. ഇതിനായി മഴുവന്‍ സമയും ഫോണിലെ ബ്ലൂടുത്ത് ഓണാക്കി വയ്ക്കുന്നരും കുറവല്ല. എന്നാല്‍ ഇങ്ങനെ മുഴുനീള സമയവും ബ്ലൂടുത്ത് ഓണാക്കി വയ്ക്കുന്നത് വലിയ അപകടങ്ങള്‍ വരുത്തിവയ്ക്കുമെന്നാണ് ഗവ്ഷകര് നല്കുന്ന മുന്നറിയിപ്പ്. ( Bluetooth security risks and how to prevent them )
യുറേകോം സുരക്ഷാ ഗവേഷകരാണ് ബ്ലൂടൂത്തും അത്ര സുരക്ഷിതമല്ലെന്ന മുന്നറിയിപ്പ് നല്‍കുന്നത്. കഴിഞ്ഞ ദിവസങ്ങളിലാണ് ബ്ലൂടൂത്തിലെ പുതിയ സുരക്ഷ പിഴവുകള്‍ കണ്ടെത്തിയത്. 2014 മതല്‍ പുറത്തിറങ്ങിയ ഫോണുകളെയാണ് ഇത് ബാധിക്കുക. ‘BLUFFS’ എന്ന് പേരിട്ടിരിക്കുന്ന ആറ് പുതിയ ആക്രമണങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്.
ആപ്പിളിന്റെ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ പ്രത്യേകമായി ശ്രദ്ധിക്കണം കാരണം, എയര്‍ഡ്രോപ് എന്ന ജനപ്രിയ ഫീച്ചര്‍ അപകടസാധ്യത ഉയര്‍ത്തിയേക്കുമെന്നും മുന്നറിയിപ്പ് നല്കുന്നു. ഉപകരണങ്ങളിലേക്ക് കടന്നുകയറി നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്താന്‍ ഹാക്കര്‍മാരെ ഈ പിഴവ് സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
പുതിയ സുരക്ഷ പിഴവിന്റെ സഹായത്തോടെ ഹാക്കര്‍മാര്‍ക്ക് ബ്ലൂടൂത്ത് സെഷനുകളുടെ രഹസ്യാത്മകതയില്‍ മാറ്റം വരുത്താനാകും. അങ്ങനെ, ഉപകരണ ആള്‍മാറാട്ടം നടത്താനും മാന്‍-ഇന്‍-ദി-മിഡില്‍ (MitM) ആക്രമണങ്ങള്‍ സുഗമമാക്കുകയും ചെയ്യും. അതായത്, നിങ്ങള്‍ രഹസ്യമായി ഒരാള്‍ക്ക് ബ്ലൂടൂത്ത് വഴി എന്തെങ്കിലും അയച്ചുനല്‍കുമ്പോള്‍ അതില്‍ പ്രശ്നം സൃഷ്ടിക്കാന്‍ കഴിയുമെന്ന് ചുരുക്കം. ബ്ലൂടൂത്ത് ഉപയോഗിച്ച് ഡാറ്റ അയക്കുമ്പോള്‍ ഫയലുകളുടെ കണ്ടന്റ് ഡീക്രിപ്റ്റ് ചെയ്യാന്‍, ബ്ലൂടൂത്ത് ആര്‍ക്കിടെക്ചറിലെ കണ്ടെത്താത്ത ലൂപ്പ്ഹോള്‍സ് ഉപയോഗപ്പെടുത്താനുള്ള സാധ്യതയുമുണ്ടന്നാണ് ഗവേഷകര്‍ നല്കുന്ന സൂചന.
Read Also : സൈബര്‍ ലോകത്തെ ഞെട്ടിച്ച വിപ്ലവകരമായ മാറ്റം; ചാറ്റ് ജിപിടിയ്ക്ക് ഒരു വയസ്
ബ്ലൂടൂത്തുകള്‍ ആര്‍ക്കിടെക്ചറല്‍ ലെവലില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഉപയോക്താക്കള്‍ക്ക് തകരാറുകള്‍ പരിഹരിക്കാനാകില്ല. എന്നാല്‍ ബ്ലൂടൂത്തില്‍ ഉപയോഗിക്കുന്ന സുരക്ഷാ സംവിധാനങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനാകും. പഴയ ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന ലോ-സെക്യൂരിറ്റി ഒതന്റിക്കേഷന്‍ രീതികള്‍ ഒഴിവാക്കാനാണ് നിര്‍മാതാക്കള്‍ ആവശ്യപ്പെടുന്നത്.
ഉപയോഗശേഷം ബ്ലൂടുത്ത് ഓഫാക്കുക എന്നതാണ് മറ്റൊരു പരിഹാരം. പൊതുസ്ഥലങ്ങളില്‍ വച്ച ബ്ലൂടുത്ത് വഴി സെന്‍സിറ്റീവ് ഫയലുകളും ചിത്രങ്ങളും ഷെയര്‍ ചെയ്യാതെ ഇരിക്കുക എന്നതാണ് മറ്റൊരു പരിഹാര മാര്‍ഗം.
Story highlights : Bluetooth security risks and how to prevent them