ഈ ഗ്രാമത്തിൽ ജീവിക്കാൻ ഇത്തിരി പ്രയാസമാണ്; വീട് വൃത്തിയാക്കിയില്ലെങ്കിലും തറയിലിരുന്ന് ഭക്ഷണം കഴിച്ചാലും പിഴ ഈടാക്കും!

December 1, 2023

ആകെ മടുപ്പിക്കുന്ന ദിവസങ്ങളിൽ വീടൊന്നു വൃത്തിയാക്കാൻ ചിലർക്കെങ്കിലും അലസത തോന്നാറുണ്ട്. എന്നാൽ, ചൈനയിൽ സിചുവാൻ പ്രവിശ്യയിലെ പുഗെ കൗണ്ടിയിൽ അലസതയൊന്നും വിലപ്പോകില്ല. കാരണം, ഇവിടം പ്രാഥമിക വീട്ടുജോലികൾ പൂർത്തിയാക്കാത്ത ആളുകൾക്ക് പിഴ ഈടാക്കിയതിലൂടെ ചർച്ചയായി മാറിയിരിക്കുകയാണ്. കിടക്കകൾ വൃത്തിയയാക്കാത്തവർക്കോ പാത്രങ്ങൾ കഴുകാതെ ഇടുകയോ ചെയ്യുന്നവർക്ക് 1.4 ഡോളർ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. ഭക്ഷണം കഴിക്കുമ്പോൾ തറയിലിരിക്കുന്നവർക്ക് 2.8 ഡോളർ പിഴയും ചുമത്തിയിട്ടുണ്ട്.

പ്യൂജ് കൗണ്ടിയുടെ ‘ഫൈൻ സ്റ്റാൻഡേർഡ്സ് ഫോർ ദി ന്യൂ കൺട്രിസൈഡ് ഫോർ ഹ്യൂമൻ സെറ്റിൽമെന്റ് എൻവയോൺമെന്റ്’ എന്ന പുതിയ നയത്തിന്റെ ഭാഗമാണ് പിഴകൾ. ജനങ്ങളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താനാണ് ഇത് ലക്ഷ്യമിടുന്നത്. കൂടാതെ പിഴ ചുമത്തേണ്ടതായുള്ള14 തരം സ്വഭാവങ്ങളുടെ പട്ടികയും ഇതിലുണ്ട്.

ചിലന്തിവല, അലങ്കോലമായ ഇടങ്ങൾ, അഴുക്കുകൾ എന്നിവ വീടുകളിൽ പരിശോധിച്ച ശേഷമായിരിക്കും ശിക്ഷാ നടപടികൾ ഉദ്യോഗസ്ഥർ തീരുമാനിക്കുക. അത്തരം സന്ദർഭങ്ങളിൽ, പിഴ മൂന്നു മുതൽ 10 യുവാൻ വരെ ആയിരിക്കും.ഒരു വ്യക്തിയോ വീട്ടുകാരോ കുറ്റം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

read also: ആരാധനമൂര്‍ത്തിയായി റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്, നേര്‍ച്ചയായി ബിയര്‍ അഭിഷേകം, വ്യത്യസ്തമായി ബുള്ളറ്റ് ബാബ ക്ഷേത്രം

യഥാർത്ഥത്തിൽ പിഴകൾക്ക് ഈ പ്രശ്നങ്ങൾ ഫലപ്രദമായി പരിഹരിക്കാൻ കഴിയില്ല. പലരും പിഴ ഈടാക്കാനുള്ള മടികൊണ്ട് അലോങ്കോലമാക്കാതിരിക്കാൻ ശ്രമിക്കും തടയുന്നതിനുള്ള മാർഗമായി ഉപയോഗിക്കുന്നുഎന്ന് കരുതിയാണ് ഇങ്ങനെയൊരു സാഹചര്യം ഉപയോഗിച്ചിരിക്കുന്നത് എന്നാണ് അധികൃതർ പറയുന്നത്.

Story highlights- chinese County Imposes Fines On People Who Keep Room Dirty