2 ലക്ഷം രൂപയുടെ കശുവണ്ടിപരിപ്പ്, 30 അടി വിസ്തീർണം; മുഖ്യമന്ത്രിക്ക് വേറിട്ട ആദരവുമായി ഡാവിഞ്ചി സുരേഷ്
മലയാളികൾക്ക് സുപരിചിതനായ കലാകാരനാണ് ഡാവിഞ്ചി സുരേഷ്. അമ്പരപ്പിക്കുന്ന കലാസൃഷ്ടികളിലൂടെ എന്നും വേറിട്ടു നിൽക്കുന്ന ഡാവിഞ്ചി സുരേഷ് ഇപ്പോഴിതാ, മുഖ്യമന്ത്രിയ്ക്ക് കശുവണ്ടി ഉപയോഗിച്ച് ആദരം ഒരുക്കിയിരിക്കുകയാണ്. 2 ലക്ഷം രൂപയുടെ കശുവണ്ടിപരിപ്പ് ഉപയോഗിച്ച് 30 അടി വിസ്തീർണത്തിൽ ഒരുക്കിയ മുഖ്യമന്ത്രിയുടെ മുഖം ശ്രദ്ധേയമാകുകയാണ്.
കൊല്ലം ബീച്ചിലാണ് കശുവണ്ടി പരിപ്പ് ഉപയോഗിച്ച് തയ്യാറാക്കിയ മുഖ്യമന്ത്രിയുടെ രൂപം തീർത്തത്. കശുവണ്ടി വ്യവസായത്തിന്റെ പുരോഗതിക്കുവേണ്ടി പ്രവർത്തിക്കേണ്ട പൊതുമേഖലാ സ്ഥാപനങ്ങളാണ് ആശയത്തിന് പിന്നിൽ. കശുവണ്ടി വികസന കോർപ്പറേഷൻ, ക്യാപക്സ്, കേരള ക്യാഷ്യു ബോർഡ്, KCWRWFB, KSCACC എന്നിവ രുടെ നേതൃത്വത്തിലായിരുന്നു പരിപാടി. നവകേരള സദസ്സിന് മുന്നോടിയായി 30 അടി വിസ്തീർണത്തിൽ കലാകാരൻ ഡാവിഞ്ചി സുരേഷാണ് മുഖ്യമന്ത്രിയുടെ രൂപം തീർത്തത്.
Read also: സുന്ദരിയായി മിനുങ്ങാൻ ഒരുങ്ങി കൊച്ചി; പുത്തൻ യന്ത്രങ്ങൾ നിരത്തിൽ!
അതേസമയം, അടുത്തിടെ 38 ഇനത്തിലുള്ള വിവിധ നിറങ്ങളിലുള്ള കടല്‍, കായല്‍ മത്സ്യങ്ങള്‍, ഇവയെല്ലാം കൂട്ടിയിണക്കിവച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രവും ഒരുക്കിയിരുന്നു. സംസം എന്ന് പേരുള്ള വള്ളത്തിന്റെ മുന്‍വശത്തായി 15 അടി വലിപ്പത്തില്‍ പ്ലൈവുഡ് അടിച്ച് തട്ടൊരുക്കി അതിന് മുകളിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ഏകദേശം 300 കിലോ മീന്‍ ഉപയോഗിച്ചാണ് ചിത്രം പൂര്‍ത്തിയാക്കിയത്.
Story highlights- Davinchi Suresh made portrait of Pinarayi vijayan with cashew