ഭക്ഷണകാര്യത്തില്‍ അൽപം കരുതല്‍ നല്കിയാല് അസിഡിറ്റിയെ ചെറുക്കാം
അസിഡിറ്റി ഇക്കാലത്ത് പലരേയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. കൃത്യതയില്ലാത്ത ജീവിതരീതികളും ക്രമരഹിതമായ ഭക്ഷണരീതിയുമൊക്കെയാണ് അസിഡിറ്റിക്ക് കാരണമാകുന്നത്. മാനസിക സമ്മര്‍ദ്ദവും അസിഡിറ്റിക്ക് പലപ്പോഴും കാരണമാകാറുണ്ട്. നെഞ്ചെരിച്ചിലും വയര്‍ എരിച്ചിലും വയറു വേദനയുമൊക്കെയാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങള്‍. (Diet And Health Tips To Manage Acidity)
ഭക്ഷണകാര്യത്തില്‍ അല്പം കരുതല്‍ നല്കിയാല് ഒരു പരിധിവരെ അസിഡിറ്റിയെ ചെറുക്കാന്‍ സാധിക്കും. ആദ്യം ചെയ്യേണ്ടത് കൃത്യ സമയത്തുതന്നെ ഭക്ഷണം കഴിക്കുക എന്നതാണ്. അസിറ്റിയുടെ ലക്ഷണങ്ങളുള്ളവര്‍ കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കന്‍ ശ്രദ്ധിക്കുക. കുടുതല്‍ അളവില്‍ കഴിക്കാതെ കുറച്ച് കുറച്ചായി ഇടയ്ക്കിടയ്ക്ക് കഴിയ്ക്കുന്നതാണ് നല്ലത്. അതുപോലെ തന്നെ ഇടവേളകളില്‍ കുക്കുമ്പര്‍ സാലഡും മറ്റും കഴിക്കുന്നതും നല്ലതാണ്.
read also: ’38 തരം മീനുകള്‍, 300 കിലോ തൂക്കം’; മീനുകള്‍ കൊണ്ടൊരു സിഎം പടമൊരുക്കി ഡാവിഞ്ചി സുരേഷ്
ഭക്ഷണം കഴിക്കുന്നതിന് അര മണിക്കൂര്‍ മുന്‍പോ അല്ലെങ്കില്‍ ഭക്ഷണം കഴിച്ച് അര മണിക്കൂറിന് ശേഷമോ ആണ് വെള്ളം കുടിയ്ക്കേണ്ടത്. ഭക്ഷണം സാവധാനത്തില്‍ കഴിയ്ക്കാനും ശ്രദ്ധിക്കുക. കൊഴുപ്പുള്ളതും എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്. അതുപോലെ തന്നെ എരിവും പുളിയും പരമാവധി ഒഴിവാക്കുക. ഭക്ഷണം കഴിച്ച ഉടനെ കിടക്കുന്നതും അസിഡിറ്റി വര്‍ധിപ്പിയ്ക്കാന്‍ കാരണമാകും. അതിനാല്‍ കിടക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിയ്ക്കുക. ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാല്‍ അസിഡിറ്റി ഒരു പരിധി വരെ കുറയ്ക്കാം. എന്നാല്‍ അസിഡിറ്റിയുടെ ലക്ഷണങ്ങള്‍ നീണ്ടുനില്ക്കുന്നുണ്ടെങ്കില് എത്രയും വേഗം വൈദ്യ സഹായം ഉറപ്പാക്കുന്നതാണ് നല്ലത്.
Story highlights- Diet And Health Tips To Manage Acidity