‘ചന്ദ്രനെ കാണാം, ഒപ്പം സെൽഫിയും എടുക്കാം’; ‘മ്യൂസിയം ഓഫ് ദി മൂൺ’ പ്രദർശനം ഇന്ന്!

December 5, 2023

കുട്ടിക്കാലത്ത് ഭക്ഷണം കഴിക്കാത്ത കുട്ടികളെ നോക്കി അമ്മമാർ അമ്പിളിമാമനെ കാണിക്കാമെന്ന് പറയുമായിരുന്നു. അമ്പിളിമാമാമനെ കാണുകയുമില്ല എന്നാൽ ഭക്ഷണം അകത്താകുകയും ചെയ്യും. എങ്കിൽ അന്ന് തോന്നിയ നിരാശ നമുക്ക് പരിഹരിക്കാം. അമ്പിളിമാമനെ കാണുകയും ചെയ്യാം വേണമെങ്കിൽ ഒപ്പം നിന്ന് ഫോട്ടോയും എടുക്കാം. (Display of ‘Museum of the Moon’ installation at Kanakakunnu Palace)

ബ്രിട്ടീഷ് ആർട്ടിസ്റ്റ് ലൂക്ക് ജെറാമിന്റെ ഇൻഫ്ലറ്റബിൾ ഇൻസ്റ്റാളേഷനായ ‘മ്യൂസിയം ഓഫ് ദി മൂൺ’ ഇന്ന് വൈകുന്നേരം തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരവളപ്പിൽ പ്രദർശിപ്പിക്കും. വൈകിട്ട് ഏഴിന് ധനമന്ത്രി കെ എൻ ബാലഗോപാൽ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ജെറാം മുഖ്യാതിഥിയായിരിക്കും. കനകക്കുന്ന് കൊട്ടാരവളപ്പിൽ വൈകിട്ട് 7 മുതൽ പുലർച്ചെ 4 വരെ പൊതുജനങ്ങൾക്ക് സൗജന്യമായി ഇൻസ്റ്റലേഷൻ കാണാം. ഈ കൂറ്റൻ ആർട്ട് ഇൻസ്റ്റലേഷൻ അവതരിപ്പിക്കുന്നതിലൂടെ ജനുവരിയിൽ നടക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിന്റെ ആരംഭമാകും.

Read also: വനിതകൾ മാത്രം നിർമിച്ച ആദ്യത്തെ ഉപഗ്രഹം; ഉയങ്ങളിലേക്ക് കുതിക്കാൻ ‘വിസാറ്റ്’ ഒരുങ്ങുന്നു

7 മീറ്റർ വ്യാസമുള്ള ചന്ദ്രന്റെ ഗോളാകൃതിയിലുള്ള മാതൃക കേരളത്തിലെത്തുന്നതിന് മുമ്പ് വിവിധ അന്താരാഷ്ട്ര വേദികളിൽ അംഗീകാരം നേടിയിരുന്നു. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ജിയോളജിക്കൽ സർവ്വേയുടെ ആസ്‌ട്രോജിയോളജി സയൻസ് സെന്ററാണ് ഇത് ഒരുക്കിയിരിക്കുന്നത്. ഇത് കനത്ത ഗർത്തങ്ങളുള്ള ചന്ദ്രോപരിതലത്തിന് സമാനമായ ഘടന നൽകും

ഏഷ്യയിലെ ഏറ്റവും വലിയ തീമാറ്റിക് ക്യൂറേറ്റഡ് സയൻസ് പ്രദർശനമായ ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിന്റെ ഭാഗമായിരിക്കും ഇൻസ്റ്റലേഷൻ. കനകക്കുന്നിൽ മൂൺ സെൽഫി മത്സരം സംഘാടകർ ഒരുക്കിയിട്ടുണ്ട്. സെൽഫി മത്സരത്തിലെ വിജയികൾക്ക് ജിഎസ്കെയിലേക്ക് (Global Science Festival) ടിക്കറ്റ് ലഭിക്കും. എഴുത്തുകാർ, കലാകാരന്മാർ, സംഗീതജ്ഞർ, ഫോട്ടോഗ്രാഫർമാർ എന്നിവർക്ക് ഇൻസ്റ്റാളേഷനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അവരുടെ കല പങ്കിടാനും സംഘാടകർ ക്ഷണങ്ങൾ നൽകിയിട്ടുണ്ട്.

Story highlights: Display of ‘Museum of the Moon’ installation at Kanakakunnu Palace