വനിതകൾ മാത്രം നിർമിച്ച ആദ്യത്തെ ഉപഗ്രഹം; ഉയങ്ങളിലേക്ക് കുതിക്കാൻ ‘വിസാറ്റ്’ ഒരുങ്ങുന്നു

December 5, 2023

രാജ്യത്ത് ആദ്യമായി വനിതകളുടെ മാത്രം പരിശ്രമത്തോടെ നിർമിച്ച ഉപഗ്രഹം വിക്ഷേപണനത്തിന് ഒരുങ്ങുകയാണ്. തിരുവനന്തപുരം എൽബിഎസ് വനിതാ എഞ്ചിനീയറിംഗ് കോളേജിലെ വിദ്ധാർത്ഥിനികളും അധ്യാപകരുമാണ് ഈ നേട്ടത്തിന് പിന്നിൽ. (India’s first Satellite made by women alone set to launch)

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ അഭിമാനമായി മാറുകയാണ് തിരുവനന്തപുരം എൽബിഎസ് വനിതാ എഞ്ചിനീയറിംഗ് കോളേജും ‘വിസാറ്റ്’ (WESAT) എന്ന ഉപഗ്രഹവും. പൂർണമായും സ്ത്രീകളുടെ നേതൃത്വത്തിൽ നിർമിച്ച രാജ്യത്തെ ആദ്യത്തെ ഉപഗ്രഹമാണ് ‘വിസാറ്റ്’ സാറ്റലൈറ്റ്. വിദ്ധാർത്ഥികളുടെ മൂന്ന് വർഷത്തെ കഠിനപ്രയത്‌നത്തിന്റെ ഫലമായാണ് സാറ്റലൈറ്റിന്റെ ആദ്യഘട്ട നിർമ്മാണം പൂർത്തിയായത്.

Read also: ഇത് ആരോഗ്യമേഖലയ്ക്ക് വൻനേട്ടം; ലോകത്തിലെ ആദ്യത്തെ പോർട്ടബിൾ ആശുപത്രി ഇന്ത്യയ്ക്ക് സ്വന്തം!

ബഹിരാകാശത്തിലെ അൾട്രാവയലെറ്റ് വികരണങ്ങളുടെ തോത് അളക്കുക എന്ന ദൗത്യമാണ് ‘വിസാറ്റ്’ ഉപഗ്രഹം നിർവഹിക്കുന്നത്. ആദ്യഘട്ടം പൂർത്തിയാക്കി ഉപഗ്രഹം VSSC-ക്ക് കൈമാറി. വിക്ഷേപണനത്തിനുള്ള മറ്റ് ഒരുക്കങ്ങൾ പൂർത്തിയാക്കിയത് VSSC-യാണ്. ISRO അംഗീകാരം കൂടി ലഭിച്ചതോടെ ഉപഗ്രഹം നാടിന് സമർപ്പിച്ചു.

PSLV ദൗത്യത്തിന്റെ ഭാഗമായി നവംബറിൽ വിസാറ്റ് ശ്രീഹരിക്കോട്ടയിൽ നിന്ന് ആകാശത്തേക്ക് കുതിക്കും. വിദ്യാർത്ഥികൾ നിർമിക്കുന്ന കേരളത്തിലെ ആദ്യത്തെ ഉപഗ്രഹം കൂടെയാണ് വിസാറ്റ്.

Story highlights: India’s first Satellite made by women alone set to launch