അഴികൾക്ക് പകരം തുറന്ന ജാലകങ്ങളും ഓമനിക്കാൻ വളർത്തുമൃഗങ്ങളും- വ്യത്യസ്തമാണ് ഈ ജയിൽ

December 16, 2023

ജയിൽ എന്നുകേൾക്കുമ്പോൾ തന്നെ മനസിലേക്ക് ഓടിയെത്തുന്നത് നമ്പറുകൾ എഴുതിയ യൂണിഫോമിൽ അഴികൾക്കുള്ളിൽ വൃത്തിഹീനമായ സാഹചര്യത്തിൽ കഴിയുന്ന തടവുകാരെയാണ്. എന്നാൽ തടവുകാരെ അന്തേവാസികളെന്ന് അഭിസംബോധന ചെയ്യുകയും അങ്ങേയറ്റം മികച്ച സൗകര്യങ്ങൾ നൽകി പരിചരിക്കുകയും ചെയ്യുന്ന ജയിൽ യഥാർത്ഥത്തിൽ നിലവിലുണ്ടെന്ന് പറഞ്ഞാൽ അവിശ്വസനീയമായി തോന്നാം. പക്ഷെ സംഗതി സത്യമാണ്!

സെല്ലുകൾക്ക് അഴികളില്ലാത്ത ജനാലകളുണ്ട്, ഒപ്പംവളർത്തു നായകൾക്കൊപ്പം പെറ്റ് തെറാപ്പി സെഷനുകളിൽ പങ്കെടുക്കാം. യുകെയിലെ ആദ്യത്തെ ‘മെഗാ ജയിലി’ൽ ഇതിലുമധികം സൗകര്യങ്ങളുണ്ട്. യുകെയിലെ നാല് പരിസ്ഥിതി സൗഹൃദ ജയിലുകളിലൊന്നാണ് നോർത്താംപ്ടൺഷെയറിൽ സ്ഥിതി ചെയ്യുന്ന എച്ച്എംപി ഫൈവ് വെൽസ്. റിപ്പോർട്ടുകൾ പ്രകാരം, ജനാലകളുള്ള ഹോസ്റ്റൽ മുറികൾ പോലെ കാണപ്പെടുന്ന സെല്ലുകളാണ് ഇവിടെയുള്ളത്.

ഇവിടെ വിവിധ കുറ്റങ്ങളുടെ ഭാഗമായി ആളുകൾ എത്തിത്തുടങ്ങിയത് കഴിഞ്ഞ മാസമാണ്. ഇവിടുത്തെ ആദ്യ അന്തേവാസി കഴിഞ്ഞ മാസം എത്തി. ഇപ്പോൾ ആകെയുള്ള അന്തേവാസികളുടെ എണ്ണം 137 ആയി ഉയർന്നു. എല്ലാ താമസക്കാർക്കും ജയിലിൽ നിന്ന് പുറത്തുള്ള ജീവിതത്തിലേക്കുള്ള മാറ്റം എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജയിൽ ജീവനക്കാർ പ്രവർത്തിക്കുന്നത്. ഇവിടെ കഴിയുന്ന താമസക്കാരുടെ മനോഭാവം മാറ്റുന്നതിനായി എല്ലാറ്റിനെയും ഒരു ‘മൃദു സമീപിനത്തോടെ കാണുക എന്നതാണ് ഇവിടുത്തെ ആശയം.

Read also: യൂട്യൂബിൽ ആദ്യമായി പോസ്റ്റ് ചെയ്ത വിഡിയോ കണ്ടിട്ടുണ്ടോ?- 235 ദശലക്ഷത്തിലധികം കാഴ്ചകൾ നേടിയ ആ വിഡിയോ ഇതാണ്!

ഇവിടെ അന്തേവാസികൾക്കായി വൈവിധ്യമാർന്ന വിനോദ പരിപാടികളുമുണ്ട്. കൂടാതെ കുടുംബങ്ങളുള്ള അന്തേവാസികൾക്ക് അവരുടെ കുട്ടികൾക്കൊപ്പം ചിലവഴിക്കാനായി അനുവാദമുണ്ട്. ഹോംവർക്ക് ക്ലബ്ബും കളിസ്ഥലവും ഉൾപ്പെടുന്ന ഇടമാണ് കുടുംബങ്ങൾക്കായി അനുവദിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ താമസക്കാർക്ക് വിഡിയോ കോളുകളിലൂടെ കുട്ടികളുടെ സ്കൂൾ പരിപാടികളിൽ പങ്കെടുക്കാനും അനുവാദമുണ്ട്. 1,700 തടവുകാരെയും 700 ജീവനക്കാരെയും ഉൾകൊള്ളിക്കാൻ സാധിക്കുന്ന കെട്ടിടമാണ് ഇവിടെയുള്ളത്. മാത്രമല്ല അന്തേവാസികൾക്ക് വളർത്തുമൃഗങ്ങൾക്കൊപ്പവും ചിലവഴിക്കാൻ സാധിക്കും.

Story highlights-  eco-friendly jail