‘ഗംഖര്‍ പ്യൂണ്‍സം’; പര്‍വതാരോഹകര്‍ കീഴടക്കാത്ത ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി, കാരണമറിയാം..!
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ എവറസ്റ്റ് കൊടുമുടിയുടെ തലപ്പത്ത് വരെ മനുഷ്യന്റെ പാദസ്പര്‍ശമേറ്റിട്ടുണ്ട്. 1953 മെയ് 29-നാണ് നേപ്പാള്‍ സ്വദേശിയായ ടെന്‍സിംഗ് നോര്‍ഗെയും ന്യൂസിലന്ഡുകാരന് എഡ്മണ്ട് ഹിലാരിയും എവറസ്റ്റിന്റെ നെറുകയില്‍ തൊട്ടത്. എന്നാല്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കീഴടക്കപ്പെടാത്ത കൊടുമുടി ഏതാണെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ( Gangkhar Puensum world’s highest unclimbed mountain )
ടിബറ്റിന്റെയും ഭൂട്ടാന്റെയും അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ‘ഗംഖര്‍ പ്യൂണ്‍സം’ കൊടുമുടിയാണ് മനുഷ്യ പാദ സ്പര്ശമേല്ക്കാത്ത ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി. എന്നാല്‍ അതിന്റെ കൃത്യമായ സ്ഥാനം സംബന്ധിച്ച് അഭിപ്രായവ്യത്യാസങ്ങളുണ്ട്. 7,570 മീറ്ററാണ് ഇതിന്റെ ഉയരം. പാകിസ്ഥാന്റെ വടക്കുഭാഗത്തെ കാരക്കോറം മലനിരകളിലെ ‘മുച്ചു ചിഷാണ്’ ആരും കയറാത്ത ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി. 7,453 മീറ്ററാണ് ഉയരം. മൂന്ന് ആത്മീയ സഹോദരന്മാരുടെ വൈറ്റ് പീക്ക് എന്ന പേരിലും ഗംഖര്‍ പ്യൂണ്‍സം കൊടുമുടി അറിയപ്പെടുന്നു.
ഗംഖാര് പ്യൂണ്‍സം കൊടുമുടിയില്‍ കയറുന്നതിന് കര്‍ശനമായ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കാരണത്താലാണ് ഈ കൊടുമുടിയിലേക്ക് ആരും കയറാന്‍ ശ്രമിക്കാത്തത്. ഭൂട്ടാനീസ് ആചാരങ്ങളാലും പാരമ്പര്യങ്ങള്കൊണ്ടും പവിത്രമാണ് ഈ പര്‍വതം. ദേവന്മാരും ആത്മാക്കളും അവിടെ വസിക്കുന്നുവെന്നാണ് വിശ്വാസിക്കുന്നത്.
1980 കാലഘട്ടത്തില്‍ ചില പര്‍വതാരോഹകര്‍ നാല് തവണ ഇവിടെ കയറാന്‍ ശ്രമിച്ചിരുന്നു. പക്ഷെ അതെല്ലാം പരാജയത്തിലാണ് കലാശിച്ചത്. 1996-ല്‍ 6,000 മീറ്ററിലധികം ഉയരമുള്ള പര്‍വതങ്ങള്‍ കയറുന്നതിന് ഭൂട്ടാന് നിരോധനം കൊണ്ടുവന്നു. അതിന് പിന്നാലെ ജപ്പാനില്‍ നിന്നുള്ള ഒരു സംഘം പര്‍വതാരോഹകര്‍ ഗംഖാര് പ്യൂണ്‍സം കയറാന്‍ ശ്രമിച്ചു. ഇതോടെ ഇവരുടെ പെര്‍മിറ്റ് റദ്ദാക്കുകയായിരുന്നു. പിന്നീട് ഈ സംഘം 7,535 മീറ്റര്‍ ഉയരമുള്ള ലിയാങ്കാങ് കാംഗ്രി കൊടുമുടി കീഴടക്കി.
Read Also : മോഹം കടല്‍ കടന്നു, ഡോക്ടര്‍ സഹോദരിമാരുടെ ഭരതനാട്യം അരങ്ങേറ്റം കൊച്ചിയില്‍
മനുഷ്യന് കീഴടക്കാത്ത പര്‍വതങ്ങളെ കന്യകകളായ കൊടുമുടികള്‍ എന്നാണ് അറിയപ്പെടുന്നത്. ഇതുപോലെ ഭൂപ്രകൃതിപരമായ കാരണങ്ങളാലും മതപരമായ കാരണങ്ങളാലും ജനവാസമില്ലാത്തതും മനുഷ്യര്‍ കയറാത്തതുമായ നിരവധി കൊടുമുടികള്‍ ഇന്നും ലോകത്തുണ്ട്. അത്തരത്തിലുള്ള ഒരു പര്‍വ്വതമാണ് ചൈനയിലെ ടിബറ്റ് സ്വയംഭരണ മേഖലയിലെ നഗാരി പ്രിഫെക്ചറില്‍ 6,638 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കൈലാസ പര്‍വ്വതം.
Story Highlights : Gangkhar Puensum world’s highest unclimbed mountain